വയനാട്ടില്‍ 2 പേര്‍ക്ക് കൊവിഡ് ; ഒരാള്‍ 3 ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍
വയനാട്: വയനാട്ടില്‍ ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 12ന് ദുബായില്‍ നിന്നുമെത്തി മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന മേപ്പാടി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 20ന് ഹൈദ്രാബാദില്‍ നിന്നുമെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന നൂല്‍പ്പുഴ സ്വദേശിയായ 41 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Recommended Video
ഇന്നലേയും ജില്ലയില്‍ രണ്ട് പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ബാംഗ്ലൂരില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശി 24 കാരനും ജൂണ്‍ ഇരുപതാം തീയതി രോഗം സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂപ്പൈനാട് സ്വദേശിയായ ഏഴ് വയസ്സുകാരന്റെ അമ്മയ്ക്കുമാണ് (33 വയസ്) ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കേരളത്തില്‍ ഇന്ന് 152 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 81 പേര്‍ രോഗമുക്തി നേടി. 3603 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം.
പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-13, കോട്ടയം-3 ഇടക്കി-2 കോഴിക്കോട്-35 എറണാകുളം-4, തൃശ്ശൂര്‍-4, പാലക്കാട്-1, മലപ്പുറം-7. കണ്ണൂര്‍-10 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. സംസ്ഥാത്ത് ഹോട്ട് സ്പോട്ട് 111 ആണ് ഉള്ളത്ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് 1691 പേരാണ് ഉള്ളത്. 154759 പേരാണ് നിരീക്ഷണത്തില് ഉള്ളത്. 2282 പേര്‍ ആശുപത്രിയില്‍ ഉണ്ട്.












Click it and Unblock the Notifications