Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് പേര്‍ക്ക് രോഗമുക്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് പുതുതായി രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എടവക പഞ്ചായത്ത് പരിധിയിലെ 30 വയസുകാരനും 47 കാരിയായ തമിഴ്‌നാട് ഗൂഢല്ലൂര്‍ സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എടവക സ്വദേശി മാലിദ്വീപില്‍ നിന്നും തിരിച്ചെത്തിയതാണ്. തമിഴാനാട് സ്വദേശിനി ദുബായില്‍ നിന്നും മെയ് 12 നാണ് ജില്ലയില്‍ എത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങി ജില്ലയിലേക്ക് വരികയായിരുന്നു.

corona

ഇരുവരും കല്‍പറ്റയിലെ സ്വകാര്യഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.എന്നാല്‍ കൊവിഡ് പരിശോധന ഫലം പോസിറ്റീവായതോടെ ഇരുവരേയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് മുക്തരാവുകയും ചെയ്തിട്ടുണ്ട്.

ജില്ലയില്‍ നേരത്തെ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു.
പൂള വയലില്‍ ലാഡര്‍ എന്ന സഹകരണ സ്ഥാപനം 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 4 തൊഴിലാളികള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്നോറോളം പേരാണ് ഇവിടെ കെട്ടിട നിര്‍മ്മാണത്തിനായി ഉണ്ടായിരുന്നത്. ഇതില്‍ ഇരുന്നൂറ്റന്‍പതോളം പേരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീണ്ടതോടെ പകുതിയോളം പേര്‍ തിരികെ പോയിരുന്നു. ബാക്കിയുള്ളവരില്‍ 24 പേരടങ്ങിയ സംഘത്തിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് ആകെ 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 7 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്.

വയനാട് ജില്ലയില്‍ രണ്ട് പേര്‍ ഉള്‍പ്പെടെ 39 പേര്‍ രോഗമുക്തരായി. പാലക്കാട് 13 പേരും മലപ്പുറത്ത് 8 പേരും കണ്ണൂര്‍ 7 പേരും കോഴിക്കോട് 5 പേരും തൃശൂര്‍ രണ്ട് പേര്‍ക്കുമാണ് കോവിഡ് മുക്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+