രണ്ട് വയസുകാരിയുടെ മൃതദേഹം ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍... സംഭവത്തില്‍ ദുരൂഹത, മേപ്പാടി പോലീസ് അന്വേഷണം തുടങ്ങി
കല്‍പ്പറ്റ: ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ വെള്ളം നിറഞ്ഞുകിടന്ന ഉപയോഗശൂന്യമായ സെപ്റ്റിംക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേപ്പാടി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
മേപ്പാടി പുത്തുമലയിയിലാണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ രണ്ട് വയസുകാരിയുടെ മൃതദേഹം ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രസിംഗിന്റെയും അമിതാഭായിയുടെയും മകള്‍ റോഷിനിയാണ് മരിച്ചത്. രാവിലെ ജോലിക്ക് പോയ മാതാപിതാക്കള്‍ തിരിച്ചെത്തുമ്പോള്‍ കുട്ടിയെ കാണാതായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൂറ് മീറ്റര്‍ അകലെ കാടുകയറിക്കിടക്കുന്ന വെള്ളം കെട്ടികിടന്ന സ്ഥലത്ത് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.












Click it and Unblock the Notifications