വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിൽ ആത്മഹത്യ ചെയ്ത രണ്ട് പേർക്ക് കൊവിഡ്: നാല് പോലീസുകാർ നിരീക്ഷണത്തിൽ!!

Google Oneindia Malayalam News

കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രണ്ട് യുവാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടാമൂല ലക്ഷം വീട് കോളനിയിലെ മനു (36), അയ്യൻകൊല്ലി സ്വദേശി നിധീഷ് (27) എന്നിവരാണ് മരിച്ച ശേഷം കൊവിഡ് സ്ഥിരീകരിച്ചത്. മുത്തങ്ങ ആലത്തൂരിലെ കോളനിയ്ക്ക് സമീപത്തുള്ള വനപ്രദേശത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ മൃതദേഹം പരിശോധിക്കാനെത്തിയ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ള നാല് പോലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്.

ജോസ് വരുമ്പോള്‍ കാപ്പന്‍ പുറത്ത്; പാലായെ ചൊല്ലി എന്‍സിപി മുന്നണി വിടമോ,എൽഡിഎഫിൽ പുതിയ ട്വിസ്റ്റോ?ജോസ് വരുമ്പോള്‍ കാപ്പന്‍ പുറത്ത്; പാലായെ ചൊല്ലി എന്‍സിപി മുന്നണി വിടമോ,എൽഡിഎഫിൽ പുതിയ ട്വിസ്റ്റോ?

അയ്യൻകൊല്ലി സ്വദേശിയായ നിധീഷിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് കുറച്ച് സമയത്തിനകം തന്നെ മരണമടയുകയായിരുന്നു. ഇതോടെ നിധീഷിനെ ആശുപത്രിയിലെത്തിച്ച അമ്മ, അച്ഛൻ, സഹോദരൻ എന്നിവർ ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെ ആംബുലൻസ് ഡ്രൈവർമാരായ നാസർ കാപ്പാടൻ, സജീർ ബിനാച്ചി എന്നിവരാണ് വിഷം കഴിച്ച് മരിച്ച നിധീഷിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചത്.

 coronavirus1-15

ഇതിന് പുറമേ ക്ഷയരോഗ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മീനങ്ങാടി യൂക്കാലിക്കവല സ്വദേശിയായ സുധീഷ് എന്ന 23കാരനാണ് മരിച്ചത്. മരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

Wayanad
English summary
Two young men tests Coronavirus positive after their death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X