വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സംഭവം; ഒളിവിലായിരുന്ന രണ്ട് പേർ പിടിയിൽ!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടിയിലെ വെള്ളമുണ്ടയില്‍ 26-കാരിയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. ഒളിവില്‍ പോയ ഒന്നാംപ്രതി ചെറ്റപ്പാലം വരടിമൂല പുത്തന്‍പുരയില്‍ റാസിഖ് (35), രണ്ടാംപ്രതി പള്ളിക്കണ്ടി നൗഫല്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ആദ്യപ്രതി ചെറ്റപ്പാലം പള്ളിവളപ്പില്‍ മുനീര്‍ സംഭവം നടന്ന ദിവസം തന്നെ അറസ്റ്റിലായിരുന്നു.

<strong>കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കീമോ തെറാപ്പി: സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല</strong>കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കീമോ തെറാപ്പി: സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

മാനന്തവാടി എ എസ് പി വൈഭവ് സക്സേനയും സംഘവുമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 25നാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ പരിസരത്തു നിന്നും യുവതിയെ കാണാതായതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് അര്‍ധരാത്രിയോടെ യുവതി വീട്ടില്‍ തിരികെയെത്തി. തന്നെ കുറച്ചു പേര്‍ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതായി യുവതി വീട്ടുകാരോട് വ്യക്തമായി.

Naufal and Razik

തുടര്‍ന്ന് യുവതിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സക്ക് വിധേയമാക്കി. ഇതിനിടയിലാണ് യുവതിയുടെ വീടിനു സമീപം സംശയാസ്പദമായി മുനീറിനെ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാളെ വെള്ളമുണ്ട പോലീസിന് കൈമാറുകയും, പോലീസ് യുവതിയുടെയും മാതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരാളുടെ അറസ്റ്റോടെ മറ്റ് രണ്ട് പ്രതികള്‍ ഒളിവില്‍ പോയി. തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാത്സംഘം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന പ്രതികള്‍ മാനന്തവാടി പോലീസ് സ്റ്റേഷ നിലെത്തി കീഴട ങ്ങുകയായിരുന്നു. ആദ്യം വെള്ളമുണ്ട പോലീസ് അന്വേഷിച്ചു വന്ന കേസ് പിന്നീട് മാനന്തവാടി എ എസ് പി വൈഭവ് സക്സേന ഐ പി എസിന് കൈമാറുകയായിരുന്നു.

Wayanad
English summary
Two youths arrested by police for molesting case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X