Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദയ ഫുട്ബോൾ മാമാങ്കത്തിന് ഉജ്വല പരിസമാപ്തി: 7 യുവതീ യുവാക്കളുടെ വിവാഹസംഗമവും; ഡയലിസിസ് യൂണിറ്റിന് 2.40 ലക്ഷം രൂപയും നൽകി

മാനന്തവാടി: സന്നദ്ധ പ്രവർത്തനത്തിനായി വർഷം തോറും നടത്തി വരുന്ന ഉദയ ഫുട്ബോൾ മാമാങ്കത്തിന് വള്ളിയൂർക്കാവിന്റെ മണ്ണിൽ ഉജ്വല പരിസമാപ്തി. മാനന്തവാടി കൊയിലേരി ഉദയാ വായനശാലയാണ് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇത്തവണത്തെ ഉദയാ ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്നത്. അതിലൊന്ന് 7 യുവതീ യുവാക്കളുടെ വിവാഹമായിരുന്നു. വയനാട്ടിലെ പ്രശസ്തമായ അറക്കൽ കുടുംബത്തിലെ ത്രേസ്യാമ്മയുടെ സ്മരണാർത്ഥമാണ് വിവാഹ സംഗമം നടത്തിയത്.

udayatournament-

.ഇതിന് പുറമെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് 2.40 ലക്ഷം രൂപയും ടെലിവിഷനും ബക്കറ്റ് അടക്കമുള്ള സാധനങ്ങളും കൈമാറി. ഇതിന് പുറമെ 100 നിർധന കുടുംബങ്ങൾക്ക് അന്നവും മരുന്നും പദ്ധതിയിലെ കിറ്റുകളും, കിടാരികളും വിതരണം ചെയ്തു. എല്ലാവർഷത്തിലേതിൽ നിന്നും വിഭിന്നമായി വിവാഹസംഗമം തന്നെയായിരുന്നു ഇത്തവണത്തെ പ്രത്യേകത. വിവാഹ സംഗമത്തോട് അനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഐ സി ബാലകൃഷ്ണൻ എം.എൽ എയാണ് ഉദ്ഘാടനം ചെയ്തത്. അറക്കൽ കുടുംബത്തിന്റ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു. വിവാഹ സംഗമത്തിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്. ടൂര്‍ണ്ണമെന്റിനുശേഷം ഇന്ത്യന്‍ ഡ്രംസ് മാസ്റ്റര്‍ ശ്യാം സൂരജിന്റെ നേതൃത്വത്തില്‍ സംഗീതനിശയും നടന്നു.

marriage-155

ഉദയാ ഫുട്ബോളിന്റെ ഫൈനല്‍ മത്സരത്തില്‍ പ്രണവം വായനശാല അണിനിരത്തിയ തമ്പ്രാന്‍ ബോയ്സ് നിലമ്പൂര്‍ ജേതാക്കളായി. വിജയികള്‍ക്ക് വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സിസ്, മറിയം മൈക്കിള്‍ മെമ്മേറിയല്‍ എവറോളിംഗ് ട്രോഫിയും 80000 രൂപ പ്രൈസ്മണിയും നല്‍കി. സമ്മാനദാന സമ്മേളനത്തില്‍ വി.ആര്‍. പ്രവീജ്, പി.ഷംസുദ്ദിന്‍, കമ്മന മോഹനന്‍, ജോസഫ് ഫ്രാന്‍സിസ്, ജോയി അറക്കല്‍, ഇബ്രാഹിം കൈപ്പാണി, ഷാജി തോമസ്, കെ.ജി.സുനില്‍, എ.എന്‍. നിഷാന്ത്, മുജീബ് കൊടിയോടന്‍, മുജിബ് തുടങ്ങിയവർ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+