Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം യുഡിഎഫിനൊപ്പം; നറുക്കെടുപ്പില്‍ വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം യുഡിഎഫിന്‌

കല്‍പ്പറ്റ: വയനാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ സംഷാദ്‌ മരക്കാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലും യുഡിഎഫിനും തുല്യ സീറ്റുകളാണ്‌ ലഭിച്ചത്‌. ആകെയുള്ള 16 സീറ്റുകളില്‍ 8 വീതം സീറ്റുകള്‍ ഇരുമുന്നണികള്‍ക്കും ലഭിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസിന്‌ ആറും ലീഗിന്‌ രണ്ടും സീറ്റുകളും എല്‍ഡിഎഫില്‍ സിപിഎമ്മിന്‌ ആറും സിപിഐയും ജനതാദള്‍ എസും ഒരോ സീറ്റിലുമാണ്‌ വിജയിച്ചത്‌.

varkala

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വോട്ടെടുപ്പില്‍ ഇരുമുന്നണികള്‍ക്കും തുല്യ വോട്ടുകള്‍ ലഭിച്ചു. പിന്നീടായിരുന്നു നറുക്കെടുപ്പ്‌ . സിപിഎം ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂരാണ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ചത്‌. യൂത്ത്‌ കോണ്ഡഗ്രസ്‌ ജില്ലാ പ്രസിഡന്റു കൂടിയാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ സംഷാദ്‌.

Recommended Video

cmsvideo
    നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+