വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ലോക്‌സഭാ മണ്ഡലം: യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് പ്രചരണം തുടങ്ങി; 24 മുതല്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമാവും

Array

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി. കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവില്‍ദാര്‍ വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലെത്തിയ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് സിദ്ദിഖ് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയത്. ആവേശത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സിദ്ദിഖിനെ സ്വീകരിച്ചത്.

<strong>വയനാട്ടില്‍ വോട്ടുവണ്ടി ഓട്ടം തുടങ്ങി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി; വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു</strong>വയനാട്ടില്‍ വോട്ടുവണ്ടി ഓട്ടം തുടങ്ങി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി; വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു

പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. യു ഡി എഫിന് വോട്ട് ചെയ്തതിന്റെ പേരില്‍ ആര്‍ക്കും ശിരസ്സ് കുനിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. കയു ഡി എഫിന് വോട്ട് നല്‍കിയാല്‍ അത് പാഴായി പോകില്ലെന്ന് ഉറപ്പ് നല്‍കുകയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തും. മെഡിക്കല്‍ കോളജ്, ചുരം ബദല്‍പാത, വന്യമൃഗശല്യം, റെയില്‍പാത, പട്ടികവിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. തുങ്ങിവെച്ചതും പൂര്‍ത്തികരിക്കാനുമുള്ള പദ്ധതികള്‍ക്ക് പ്രാമൂഖ്യം നല്‍കും.

tsiddique11-

മണ്ഡലത്തിന്റെ വികസനത്തിനായി മിഷനും വിഷനും വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം, കെ പി സി സി നിര്‍വാഹകസമിതിയംഗങ്ങളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി പി ആലി തുടങ്ങിയവരും അദ്ദേഹത്തൊടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വയനാട്ടുകാര്‍ക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ഉച്ചക്ക് മുസ്ലീംലീഗ് ഓഫീസില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. വൈകിയാണങ്കിലും പ്രചരണം തുടങ്ങിയതു മുതല്‍ ജനങ്ങള്‍ വലിയ ആവേശത്തിലാണ്.

പ്രളയകാലത്ത് വയനാട്ടിലെത്താന്‍ സാധിച്ചതും, ഈ നാട്ടുകാരുടെ സ്‌നേഹം തിരിച്ചറിയാനായതാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയില്‍ കുഴഞ്ഞുവീണ് മരിച്ച പാലിയേറ്റീവ് പ്രവര്‍ത്തകന്‍ തോമസ് മാഷിന്റെ വീട്ടിലെത്തി സിദ്ദിഖ് അനുശോചനം അറിയിച്ചു. ശനിയാഴ്ച മുക്കത്ത് പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെയായതിനാല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ ഒന്നാംഘട്ട പര്യടന പരിപാടികള്‍ പൂര്‍ത്തിയാക്കി രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ റോഡ്‌ഷോ നടത്തി മുന്നേറാനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.

Wayanad
English summary
udf candidate t siddique starts campaign in wayanad constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X