വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിന് വെള്ളിയാഴ്ച തുടക്കമാവും; സുനീര്‍ നിലമ്പൂരില്‍ പര്യടനം നടത്തുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് പ്രചാരണം വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പ്ചൂട് കൂടും. കോണ്‍ഗ്രസിലെ ടി സിദ്ദിഖും, സി പി ഐയിലെ പി പി സുനീറും തമ്മിലാണ് പ്രധാന പോരാട്ടം. യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് പ്രചാരണം തുടങ്ങിയിട്ടിലെങ്കിലും പ്രവര്‍ത്തകര്‍ സിദ്ദിഖിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇലക്ട്രിക് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്... ഒഴിവായത് വൻ ദുരന്തം

വെള്ളിയാഴ്ച രാവിലെ വയനാട്ടിലെത്തുന്ന ടി സിദ്ദിഖ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തി പ്രചാരണത്തിന് തുടക്കമിടും. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും മറ്റും തുടര്‍ദിവസങ്ങളില്‍ നടത്താനുള്ള നടപടികളും യു ഡി എഫില്‍ തീരുമാനമായി കഴിഞ്ഞു. നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തി പ്രചരണം ശക്തമാക്കാനുള്ള അണിയറ നീക്കങ്ങളും ആരംഭിച്ചു.

t-siddique-pp-suneer

അതേസമയം, ഒന്നാംവട്ട പ്രചാരണം അവസാനിപ്പിച്ച് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍. സാമൂദായിക നേതാക്കളെയും, കോളജ് വിദ്യാര്‍ത്ഥികളെയടക്കം കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ത്ത് പ്രചാരണപരിപാടികള്‍ എല്‍ ഡി എഫ് ശക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളും തുറന്നുകഴിഞ്ഞു.

ബുധനാഴ്ച നിലമ്പൂര്‍ മേഖലയിലായിരുന്നു സുനീറിന്റെ പര്യടനം. അമരമ്പലം, കരുളായി, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ, എടക്കര, വഴിക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ സുനീര്‍ വോട്ടഭ്യര്‍ത്ഥിച്ചു. അതേസമയം, എന്‍. ഡി. എ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വയനാട് വാഴവറ്റ സ്വദേശിയായ ആന്റോ അഗസ്റ്റിന്‍ മത്സരിക്കാനാണ് സാധ്യത.

രാത്രിയാത്ര നിരോധനം, വയനാട് മെഡിക്കല്‍ കോളേജ്, നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ, പൂഴിത്തോട് ബദല്‍പാത, വന്യമൃഗ ശല്യത്തിനെതിരെയുള്ള വടക്കനാട് സമരം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ആന്റോ അഗസ്റ്റിന്‍ സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണപരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ ഡി എയില്‍ ബി ഡി ജെ എസിനാണ് വയനാട് സീറ്റ്. ഔദ്യോഗികപ്രഖ്യാപനമുണ്ടാകാത്തതിനാല്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി മാറിമാറിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സീറ്റിനായി ചില ബി ഡി ജെ എസ് നേതാക്കള്‍ നേരത്തെ നോട്ടമിട്ടിരുന്നു.

Wayanad
English summary
UDF election campaign will start friday in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X