• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടി: അവിശ്വാസം പാസായില്ല, പാര്‍ട്ടികള്‍ വിട്ടുനിന്നു

  • By Desk

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ യു ഡി എഫിന് തിരിച്ചടി. ബി ജെ പി അംഗം വിട്ടുനിന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ എല്‍ ഡി എഫ് പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് എം അംഗം ടി എല്‍ സാബുവിന് ചെയര്‍മാനായി തുടരാം. ചെയര്‍മാന്‍ ടി എല്‍ സാബുവിനും, വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജിക്കുമെതിരെ ഫെബ്രുവരി 11നാണ് കോഴിക്കോട് നഗരകാര്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് മുമ്പാകെ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; കശ്മീര്‍ അരിച്ചുപെറുക്കുന്നു, കൂട്ട അറസ്റ്റ്!! 100 കമ്പനി പട്ടാളം ഇറങ്ങി

നിലവില്‍ 35 അംഗ നഗരസഭയില്‍ ഭരിക്കുന്ന എല്‍.ഡി.എഫിന് കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെ 17 അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ യു.ഡി.എഫിനും 17 അംഗങ്ങളുടെ പിന്‍ബലമുണ്ട്. അവശേഷിക്കുന്ന ഒരംഗം ബി.ജെ.പിയുടേതാണ്. ബി ജെ പി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെ ആകെയുള്ള 34 അംഗങ്ങളില്‍ 18 വോട്ട് യു ഡി എഫ് നേടണമെന്ന സാഹചര്യം വന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. എല്‍ ഡി എഫും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അവിശ്വാസം വിജയിപ്പിക്കാന്‍ യു.ഡി.എഫും പരാജപെടുത്താന്‍ എല്‍.ഡി.എഫും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ നീക്കങ്ങള്‍ നടത്തിയിരുന്നു.

അതേസമയം, അവിശ്വാസത്തിന്റെ ഭാഗമായി ബി ജെ പി അംഗം നഗരസഭയിലെത്തിയിരുന്നെങ്കിലും പ്രാദേശിക ബി ജെ പി നേതാക്കള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. നേരത്തെ ബി ജെ പി അംഗം അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യാമെന്ന് സമ്മതിച്ചിരുന്നതായും സൂചനയുണ്ട്. ഇതാണ് യു ഡി എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കാനുള്ള കാരണമെന്നും പറയുന്നു. എന്നാല്‍ അവസാനനിമിഷം യു ഡി എഫിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ബി ജെ പി അംഗം മാറിനിന്നതോടെ ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫിനായി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയില്‍ നിന്നും വജിയച്ച കേരള കോണ്‍ഗ്രസ് എം. അംഗമായ ടി എല്‍ സാബു ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണച്ചോടെയാണ് പ്രഥമ നഗരസഭ ഭരണം അപ്രതീക്ഷിതമായി ഇടതുമുന്നണിയുടെ കൈകളിലെത്തുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ധാരണപ്രകാരം ആദ്യരണ്ട് വര്‍ഷം ചെയര്‍മാന്‍സ്ഥാനം സി പി എമ്മിനും, പിന്നീട് ഒരു വര്‍ഷം കേരളാകോണ്‍ഗ്രസിനും, അവസാന രണ്ട് വര്‍ഷം വീണ്ടും സി പി എമ്മിനും എന്ന ധാരണയിലെത്തി.

ഇതോടെ ആദ്യരണ്ട് വര്‍ഷം സി പി എമ്മിനായിരുന്നു ചെയര്‍മാന്‍ സ്ഥാനം. ഇതിന് പിന്നാലെ കേരളാ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനവും ലഭിച്ചു. 2018 ഏപ്രില്‍ 26നാണ് ടി,എല്‍ സാബു ചെയര്‍മാനായി അധികാരമേറ്റത്. ഇതിനിടെയാണ് എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളായ രണ്ട് ഡിവിഷനുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മന്ദംകൊല്ലിയില്‍ എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ രണ്ടാമത് ഉപതിരഞ്ഞെടുപ്പ് നടന്ന കരിവള്ളിക്കുന്ന് യു ഡി എഫ് പിടിച്ചെടുത്തു. ഇതോടെ 35 അംഗ നഗരസഭയില്‍ 17 വീതം അംഗങ്ങളുമായി എല്‍ ഡി എഫും, യു ഡി എഫും ഒപ്പത്തിനൊപ്പമെത്തി. ഇതോടെയാണ് അവിശ്വാസപ്രമേയത്തിന് നീക്കം നടത്തിയത്. നഗരകാര്യവകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ പവിത്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അവിശ്വാസ പ്രമേയചര്‍ച്ചയും ഇതിന്മേലുള്ള വോട്ടെടുപ്പും നിയന്ത്രിച്ചത്.

Wayanad

English summary
udf face setback in no confidence motion in sulthan bathery corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more