വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മണ്ഡലത്തില്‍ യു ഡി എഫ് നേടിയത് 329332 അധികം വോട്ടുകള്‍; തകര്‍ന്നടിഞ്ഞ് എസ്ഡിപിഐ, കുറഞ്ഞത് പകുതിയിലധികം വോട്ടുകള്‍, കെട്ടിവെച്ച കാശ് പോയ നിരാശമാറാതെ എന്‍ഡിഎ ക്യാംപ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: രാജ്യം മുഴുവന്‍ മോദിയുടെ വിജയത്തില്‍ ആഹ്ലാദം പങ്കിടുമ്പോഴും വയനാട്ടില്‍ ശക്തമായ ഒരു പ്രകടനം പോലും നടത്താനാവാതെ എന്‍ ഡി എ. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബി ഡി ജെ എസിന്റെ അമരക്കാരനായ തുഷാര്‍വെള്ളാപ്പള്ളി മത്സരിക്കാനെത്തിയിട്ടും കെട്ടിവെച്ച കാശ് പോയതാണ് എന്‍ ഡി എ ക്യാംപിലെ മ്ലാനതക്കുള്ള പ്രധാനകാരണം.

<strong>ഇടത് തോൽവിയേക്കാൾ നൂറ് മടങ്ങ് ആഴമുണ്ടാ മുറിവിന്!രാഹുലിനെ എംപിയാക്കി മൂലക്കിരുത്തി,ജലീലിന്റെ പോസ്റ്റ്</strong>ഇടത് തോൽവിയേക്കാൾ നൂറ് മടങ്ങ് ആഴമുണ്ടാ മുറിവിന്!രാഹുലിനെ എംപിയാക്കി മൂലക്കിരുത്തി,ജലീലിന്റെ പോസ്റ്റ്

കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ ശതമാനം വോട്ടുകളാണ് കുറവ് വന്നതെങ്കിലും അല്‍പ്പം പോലും പിടിച്ചുനില്‍ക്കാന്‍ എന്‍ ഡി എക്ക് സാധിച്ചില്ല. എസ് ഡി പി ഐയുടെ ദയനീയമായ പ്രകടനമാണ് മറ്റൊന്ന്. ഫാസിസത്തിനെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശക്തമായ നിലപാടെടുക്കുന്നവരെന്ന് അവകാശപ്പെടുന്ന എസ്.ഡി.പി.ഐ രാഹുല്‍ഗാന്ധിയെ പോലൊരാള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ പോലും പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു.

SDPI

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ വലിയ രീതിയിലുള്ള പ്രചരണങ്ങളും പരിപാടികളുമാണ് എസ് ഡി പി ഐ സംഘടിപ്പിച്ചത്. എന്നാല്‍ വോട്ടിംഗ് ശരാശരി നോക്കിയാല്‍ മണ്ഡലത്തില്‍ ഒരു സാന്നിധ്യം പോലുമാകാത്ത അവസ്ഥയായി മാറി. മണ്ഡലത്തില്‍ മത്സരിച്ച എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി ബാബു മണിക്ക് 2014ലെ തെരഞ്ഞെടുപ്പിന്റെ മൂന്നിലൊന്ന് പോലും നേടാനായില്ല.

2014 ല്‍ മത്സരിച്ച ജലീല്‍ നീലാമ്പ്ര 14327 വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ എസ് ഡി പി ഐക്ക് ആകെ ലഭിച്ചത് 5426 വോട്ടുകള്‍ മാത്രമാണ്. വയനാട് ജില്ലയില്‍ നിന്ന് ആകെ ലഭിച്ചത് 1829 വോട്ടുകള്‍ മാത്രമാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 70465 വോട്ട് നേടി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ബാബുമണിക്ക് ലഭിച്ചത് കേവലം 266 വോട്ടുകളാണ് സുല്‍ത്താന്‍ബത്തേരിയില്‍ എസ് ഡി പി ഐ നോട്ടക്കും താഴെയായി പതിനാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

രാഹുല്‍ഗാന്ധിയുടെ മുഖ്യഎതിരാളിയായിരുന്ന പി പി സുനീറിന് കഴിഞ്ഞ തവണ സത്യന്‍മൊകേരി നേടിയ വോട്ട് പിടിക്കാനായില്ല. 81568 വോട്ടുകളാണ് എല്‍ ഡി എഫിന് കുറഞ്ഞത്. ഒരു നിയോജകമണ്ഡലത്തിലും 50,000 വോട്ടുകള്‍ നേടാന്‍ പോലും ഇടതുമുന്നണിക്ക് ഇത്തവണ സാധിച്ചില്ല. എന്‍ ഡി എ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയത് 80752 വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ അത് 78816 വോട്ടുകളായി കുറഞ്ഞു. 1936 വോട്ടുകളുടെ കുറവാണ് എന്‍ ഡി എക്കുണ്ടായത്. കഴിഞ്ഞ തവണ യു ഡി എ ഫിന് ലഭിച്ചത് 3,77,035 വോട്ടകളായിരുന്നെങ്കില്‍ ഇത്തവണ അത് 706367 വോട്ടായി വര്‍ധിച്ചു. അതായത് 329332 വോട്ടുകളുടെ വര്‍ധനവാണ്.

Wayanad
English summary
UDF get 329332 votes in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X