വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യു ഡി എഫ് ബത്തേരി നഗരസഭയില്‍ അവിശ്വാസത്തിന് തയ്യാറെടുക്കുന്നു; കേരളാ കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാനതലത്തില്‍ യു ഡി എഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം കയ്യാളുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. ബത്തേരിയില്‍ മാത്രം കേരളാ കോണ്‍ഗ്രസ് തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കഴിഞ്ഞ ദിവസം യു ഡി എഫ് കൂട്ടായ്മ പ്രതിഷേധിച്ചിരുന്നു. നഗരസഭാ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരണമെന്ന് കൂട്ടായ്മ യു ഡി എഫ് മുനിസിപ്പല്‍ കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു.

പേരാമ്പ്ര പള്ളിക്ക് കല്ലേറ്; യൂത്ത് ലീഗ് നേതാവിന് എതിരെയും കേസ്, പ്രതിഷേധവുമായി യൂത്ത് ലീഗ്

കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി നടത്തുന്ന കേരളയാത്രക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനും യു ഡി എഫ് കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. മുട്ടില്‍, പടിഞ്ഞാറത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളില്‍ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയങ്ങള്‍ പാസായതോടെ ഈ മൂന്ന് പഞ്ചായത്തുകളിലെയും ഭരണം എല്‍ ഡി എഫിന് നഷ്ടമായിരുന്നു.

Bathery Municipality

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ പീഡനക്കേസില്‍ കുടുങ്ങി പാര്‍ട്ടി നടപടി നേരിട്ട സി പി എം നേതാവ് പ്രസിഡന്റ് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെച്ചിരുന്നു. ഇവിടെ അടുത്തമാസമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംവരണ വാര്‍ഡായതിനാല്‍ ആര് വിജയിച്ചാലും പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നതിനാല്‍ കടുത്തപോരാട്ടത്തിലേക്കാണ് ഇരുമുന്നണികളും ഇവിടെ നീങ്ങുന്നത്.

ഇതിനിടെയാണ് ബത്തേരി നഗരസഭയിലും ഭരണം മാറുമെന്ന സൂചന ലഭിക്കുന്നത്. ബത്തേരിയില്‍ രണ്ട് സി പി എം സിറ്റിംഗ് വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതില്‍ ഒന്ന് യു ഡി എഫ് പിടിച്ചെടുത്തതോടെ സീറ്റിംഗ് നില 17 വീതമായിരുന്നു. ബി ജെ പി അംഗം പിന്തുണച്ചാല്‍ യു ഡി എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയം പാസാകും. നിലവില്‍ കേരളാ കോണ്‍ഗ്രസിലെ ടി എല്‍ സാബുവാണ് ചെയര്‍മാന്‍. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ 35 അംഗ ഭരണസമിതിയില്‍ യു ഡി എഫിനും എല്‍ ഡി എഫിനും 17 സീറ്റുകള്‍ വീതവും, ബി ജെ പിക്ക് ഒരു സീറ്റുമായിരുന്നു ലഭിച്ചിരുന്നത്.

തുടര്‍ന്നാണ് യു ഡി എഫ് പാനലില്‍ മത്സരിച്ച സാബു എല്‍ ഡിഎഫിനൊപ്പം ചേരുന്നത്. ധാരണപ്രകാരം ആദ്യരണ്ട് വര്‍ഷം സി പി എം, പിന്നീട് ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ്, വീണ്ടും രണ്ട് വര്‍ഷം സി പി എം എന്ന നിലയിലായിരുന്നു ചെയര്‍മാന്‍ സ്ഥാനം വീതം വെക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി മന്ദംകൊല്ലി വാര്‍ഡിലെ കൗണ്‍സിലര്‍ മരണമടയുകയും, കരിവള്ളിക്കുന്നിലെ കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി പോകുകയും ചെയ്തതോടെ രണ്ട് വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതില്‍ കരിവള്ളിക്കുന്ന് വാര്‍ഡ് പിടിച്ചെടുത്തതോടെയാണ് നഗരസഭയിലെ ഭരണം തൃശങ്കുവിലാകുന്നത്. കക്ഷിനില തുല്യമായതോടെ പ്രതിസന്ധികളൊന്നുമുണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന കാലം കേരളാ കോണ്‍ഗ്രസിന് തന്നെ ചെയര്‍മാന്‍സ്ഥാനത്ത് തുടരനാകും. എന്നാല്‍ ഇതിനോട് സി പി എമ്മിലെ ഒരുവിഭാഗത്തിനും പ്രതിഷേധമുണ്ട്. അവസാന രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനത്തെത്താമെന്ന സി പി എമ്മിന്റെ പ്രതീക്ഷ നഷ്ടമായാതാണ് ഇതിന് കാരണം. മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നാലെ ബത്തേരി നഗരസഭാ ഭരണം കൂടി നഷ്ടമായാല്‍ എല്‍ ഡി എഫിന് മാസങ്ങള്‍ക്കിടെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം വയനാട്ടില്‍ നഷ്ടമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഇത് മുന്നണിക്ക് തലവേദനയാകും.

Wayanad
English summary
UDF is preparing for motion of non-confidence in the Bathery municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X