വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വയനാട് ജില്ലയിലെങ്ങും യുഡിഎഫ് മാര്‍ച്ചും ധര്‍ണയും; വിഷയമായത് അധികാരവികേന്ദ്രീകരണം അട്ടിമറി മുതല്‍ വന്യമൃഗശല്യം വരെ...

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇടതുസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജില്ലയിലുടനീളം യുഡിഎഫ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും ത്രിതല പഞ്ചായത്ത് അസ്ഥാനങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തി. അധികാരവികേന്ദ്രീകരണം അട്ടിമറി മുതല്‍ വന്യമൃഗശല്യം വരെ നീളുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യു ഡി എഫിന്റെ പ്രതിഷേധം. പ്രതിഷേധത്തില്‍ ഓരോ സമരകേന്ദ്രങ്ങളിലും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

<strong>റോഡുകളുടെ നിര്‍മ്മാണത്തിന് ജിയോ ടെക്‌സ് നിര്‍ബന്ധമാക്കും; റോഡിന്റെ ഗുണമേക്കൊപ്പം കയര്‍ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍</strong>റോഡുകളുടെ നിര്‍മ്മാണത്തിന് ജിയോ ടെക്‌സ് നിര്‍ബന്ധമാക്കും; റോഡിന്റെ ഗുണമേക്കൊപ്പം കയര്‍ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ക്യൂവില്‍ നില്‍ക്കുന്ന ബില്ലുകളുടെയും, സ്പില്‍ഓവര്‍ വര്‍ക്കുകളുടെയും തുക നല്‍കാതെ 2019-2020-ലെ പ്ലാന്‍ വിഹിതത്തില്‍ വെട്ടികുറവ് നടത്താനും, അധികാര വികേന്ദ്രീകരണത്തെ അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെയും, കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും, പ്രളയം ദുരിതാശ്വാസ സഹായം നല്‍കുന്നതിനുള്ള ഗുരുതര വീഴ്ചക്കും, പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെയുമായിരുന്നു പ്രധാനമായും പ്രതിഷേധം സംഘടിപ്പിച്ചത്.

UDF march

അതോടൊപ്പം തന്നെ വയനാട്ടില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, വന്യമൃഗ ശല്യത്തിന് അറുതിവരുത്താനും മാര്‍ച്ചിലും ധര്‍ണയിലും ആവശ്യമുയര്‍ന്നു. ജില്ലയിലെ പ്രമുഖ യു ഡി എഫ് നേതാക്കള്‍ ഓരോ സമരകേന്ദ്രങ്ങളിലും ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പനമരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചനും, മുട്ടില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മുന്നില്‍ നടന്ന ധര്‍ണ്ണ മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.കെ റഷീദും ഉദ്ഘാടനം ചെയ്തു.

കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ പിപി ആലിയും, എടവക പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വാരക സബ്ട്രഷറിക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ മന്ത്രിയും എഐസിസി അംഗവുമായ പി.കെ ജയലക്ഷ്മിയുമാണ് ഉദ്ഘാടനം ചെയ്തത്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ധര്‍ണ മുസ്‌ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.പി അയ്യൂബും, മീനങ്ങാടി പഞ്ചായത്ത ഓഫീസ് ധര്‍ണ്ണ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കെ കെ അബ്രഹാമും ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വരെ ജില്ലയിലെ 22 ഗ്രാമ പഞ്ചായത്തുകളിലും, മൂന്ന് നഗരസഭകളിലും നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തു.

Wayanad
English summary
UDF protest against LDF government in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X