വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമ്പൂര്‍ണ എല്‍ പി ജി ജില്ലയാകാനൊരുങ്ങി വയനാട്; ഇതുവരെ നല്‍കിയത് 15000 കണക്ഷന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ സമ്പൂര്‍ണ്ണ എല്‍.പി. ജി. ജില്ലയാക്കി മാറ്റുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വയനാട് പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയെ പൂര്‍ണമായും പുക രഹിത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യം. ഉജ്ജ്വല യോജന പദ്ധതിയില്‍ ഇതുവരെ 15000 കണക്ഷന്‍ നല്‍കി.

<strong>തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!</strong>തൊഴിൽ രഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് സ്വിഫ്റ്റ് ഡിസയർ കാർ; ലോക്സഭ തിരഞ്ഞെടുപ്പിനുള്ള 'പണി' തുടങ്ങി!!

ഗ്രാമീണമേഖലയിലെ അനവധി ദരിദ്ര കുടുംബങ്ങള്‍ എല്‍ പി ജിയിലേക്ക് മാറുമ്പോള്‍ അടുക്കളകളിലെ മലിനീകരണം തടയപ്പെടുന്നു. അത് കൊണ്ട് തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നു, ഖര ഇന്ധനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന മീഥേന്‍ ,കരി, ജൈവ കാര്‍ബണ്‍, എന്നിവ വഴി ആഗോളതാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളെ തടയുന്നു, തുടങ്ങിയവയാണ് ഈ പദ്ധതിയുടെ മറ്റു പ്രയോജനങ്ങള്‍. പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് വയനാട്.

Ujwal Yojana project

2016ല്‍ 78 ശതമാനമായിരുന്നു പാചകവാതക കണക്ഷന്‍. ഇന്നിത് 87.23 ശതമാനമായി ഉയര്‍ന്നു. പദ്ധതി വ്യാപിപ്പിച്ചതിന്റെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുബങ്ങള്‍, ബിപിഎല്‍ കുടുബങ്ങള്‍ പ്രധാന്‍ മന്ത്രി ആവാസ്യോജന ഗുണഭോക്താക്കള്‍, എഎവൈ ഉപഭോക്താക്കള്‍, ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കും സൗജന്യ പാചകവാതക കണക്ഷന്‍ പദ്ധതി പ്രകാരം ലഭിക്കും. 12800 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. അഞ്ച് കോടി കുടുബങ്ങളിലെ സ്ത്രീകള്‍ക്ക് 2019 മാര്‍ച്ചോടെ പാചകവാതക കണക്ഷന്‍ ലഭ്യമാക്കും.

2016 മെയ് ഒന്നിനാണ് പദ്ധതി പ്രഖ്യാപനം. കഴിഞ്ഞ ഡിസംബര്‍ 18 വരെ രാജ്യത്ത് 2.86 കോടി എല്‍പിജി കണക്ഷന്‍ നല്‍കി. വയനാട് ജില്ലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍-5730 ഭാരത് പെട്രോളിയം കമ്പനി- 6841 ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി-2160 എന്നിങ്ങനെ 14730 സൗജന്യ കണക്ഷനാണ് നല്‍കിയിട്ടുള്ളത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയുമായി കാര്‍ഡിലെ വനിത അംഗം സമീപിച്ചാല്‍ സൗജന്യ കണക്ഷന്‍ നല്‍കുമെന്ന് പദ്ധതിയില്‍ ഉള്ളവര്‍ക്ക് സ്റ്റൗ വാങ്ങുന്നതിന് ബാങ്ക് വായ്പ ലഭിക്കും. റീഫില്ലിന് അഞ്ച് കിലോ സിലിണ്ടര്‍ ലഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി. പ്രഭാകരന്‍ നോഡല്‍ ഓഫീസര്‍ അഭിലാഷ് രാമചന്ദ്രന്‍, ഏജന്‍സി പ്രതിനിധി ടി. സത്യനാഥന്‍ എന്നിവര്‍ പറഞ്ഞു.

Wayanad
English summary
Ujwal Yojana project at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X