വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമേഠിയും വയനാടും വിജയിച്ചാൽ രാഹുൽ ഗാന്ധി ഏത് സീറ്റ് നിലനിർത്തും; ഉമ്മൻ ചാണ്ടിയുടെ മറുപടി ഇങ്ങനെ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ശബരിമല വിഷയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമപരമായി പരിഹരിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എക്കാലത്തും വിശ്വാസികളോടൊപ്പമാണ്. എന്നാല്‍ ശബരിമല വിഷയത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ല. സംസ്ഥാനത്തെ വോട്ടര്‍മാര്‍ എല്ലാം അറിയുന്നവരാണ്.

ശബരിമലയുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെ അവര്‍ക്കറിയാം. വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തനിക്കെതിരെ എന്ത് പറഞ്ഞാലും സി പി എമ്മിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിലപാട് അസഹിഷ്ണുത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദികേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി

oc

കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും രാഹുലിന്റെയും പാരമ്പര്യം സഹിഷ്ണുതയാണ്. ബി ജെപി തന്നെയാണ് മുഖ്യശത്രു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക എതിര്‍കക്ഷികളുണ്ടാകും. അതുകൊണ്ട് തന്നെ കേരളത്തില്‍ മത്സരം സി പി എമ്മിനോട് തന്നെയാണ്. വിശാലസഖ്യത്തില്‍ സി പി എമ്മും ഉണ്ടാകണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആഗ്രഹം. മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ സ്വീകരിച്ച നിലപാടിന്റെ ചുഴിയില്‍ കിടന്ന് ഇപ്പോഴും കറങ്ങുകയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അമേഠിയും വയനാടും ജയിച്ചാല്‍ ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയായിരിക്കും തീരുമാനമെടുക്കുക. ഒരിക്കല്‍ രാഹുല്‍ഗാന്ധി ഒരു കാര്യം പറഞ്ഞാല്‍ വിട്ടിട്ട് പോകുന്നയാളല്ല. വയനാട്ടില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകനെ ഡല്‍ഹിയില്‍ ചെന്നിട്ടും വിളിച്ചന്വേഷിച്ചത് അതിന് ഉദാഹരണമാണ്.

മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പഠിച്ചാണ് മറുപടി പറഞ്ഞത്. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. അടിസ്ഥാന വര്‍ഗത്തിന് വേണ്ടിയുള്ളതാണ് യുപിഎയുടെ പ്രകടനപത്രികയെന്നും, ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിയ മിനിമം വരുമാനം എല്ലാവര്‍ക്കും ഉറപ്പു നല്‍കുന്ന ഈ പ്രകടന പത്രിക രാജ്യം ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Wayanad
English summary
Congress will solve Sabarimala issue, says Umman Chandi at wayand election rally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X