കാർഷിക മേഖല കടന്നു പോകുന്നത് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ; കര്‍ഷക അവകാശപ്രഖ്യാപന കണ്‍വെന്‍ഷനുമായി ഐക്യജനാധിപത്യ കര്‍ഷക മുന്നണി
കല്‍പ്പറ്റ: ഐക്യജനാധിപത്യ കര്‍ഷക മുന്നണി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 18ന് കല്‍പ്പറ്റയില്‍ കര്‍ഷക അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് ഭാരവാഹികളായ കിസാന്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ: ജോഷി സിറിയക്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി, ടോമി തേക്കുമല, ജോസ് കെ. മാത്യു, അഡ്വ: ഖാലിദ് രാജ, വി.എന്‍. ശശീന്ദ്രന്‍, സി.മമ്മി, പി.എം.ബെന്നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷികമേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്.
രാജ്യത്തെയും സംസ്ഥാനത്തെയും കാര്‍ഷികസമ്പദ് വ്യവസ്ഥ ഒരു കാലത്തുമില്ലാത്ത വിധത്തില്‍ തകര്‍ന്നുപോയിരിക്കുകയാണ്. സര്‍ഫാസി നിയമം, കര്‍ഷകരുടെ കടം എഴുതിതള്ളല്‍, കര്‍ഷക ആത്മഹത്യക്ക് പരിഹാരം, വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണം, ക്ഷീര മേഖലയിലെ പ്രതിസന്ധി, കര്‍ഷക പെന്‍ഷന്‍, തൊഴിലുറപ്പ് പദ്ധതി, പ്രളയനഷ്ട പരിഹാരം, ഉല്പന്നങ്ങള്‍ക്ക് ന്യായവില, വിലക്കയറ്റം തുടങ്ങി കര്‍ഷകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മയില്‍ അവകാശപ്രതിക തയ്യാറാക്കും.

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ കര്‍ഷക സൗഹൃദമല്ലാത്ത മനോഭാവം രാജ്യത്തും സംസ്ഥാനത്തും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്ന് വിശേഷിപ്പിക്കാറുണ്ട്. സമ്പദ്ഘടനയില്‍ കാര്‍ഷിക മേഖലയുടെ പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു. രാവിലെ 10 മണിക്ക് കല്‍പ്പറ്റ അയ്യപ്പ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കര്‍ഷകകൂട്ടായ്മ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കിസാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി, സ്വതന്ത കര്‍ഷകസംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍, ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി.എ കരീം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എന്‍.ഡി.അപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.












Click it and Unblock the Notifications