വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മസാലബോണ്ട്: വിവാദകമ്പനിയുമായുള്ള സര്‍ക്കാരിന്റെ ബന്ധം പുറത്തുവരണം, കൊള്ളപ്പലിശക്ക് പണം വാങ്ങിയത് സംശയാസ്പദമെന്ന് വിഡി സതീശന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മസാലബോണ്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും, വിവാദകമ്പനിയുമായി എന്തിന് ബന്ധപ്പെട്ടുവെന്ന കാര്യം പുറത്തുവരണമെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. കല്‍പ്പറ്റയില്‍ നടന്ന മീറ്റ ദപ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ മെട്രോയ്ക്കായി എ എഫ് ഡിയുടെ പക്കല്‍ നിന്നും 1.3 ശതമാനം പലിശക്കായിരുന്നു പണം വാങ്ങിയത്.

ഘോഷായാത്രയ്ക്കിടെയുണ്ടായ തർക്കം: കോവളത്ത് അച്ഛനും മകനുമടക്കം മൂന്ന് പേർക്ക് വെട്ടേറ്റുഘോഷായാത്രയ്ക്കിടെയുണ്ടായ തർക്കം: കോവളത്ത് അച്ഛനും മകനുമടക്കം മൂന്ന് പേർക്ക് വെട്ടേറ്റു

ജലപാതയുടെ കാര്യത്തിലാണെങ്കില്‍ കെ എഫ് ഡബ്ല്യുവില്‍ നിന്നും 1.55 ശതമാനം പലിക്കാണ് പണം വാങ്ങിയത്. എന്നാല്‍ ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി ഡി പി ക്യുവില്‍ നിന്നും 9.78 ശതമാനം പലിശക്കാണ് ഇപ്പോള്‍ പണം വാങ്ങിയിരിക്കുന്നത്. നാമമാത്രമായ പലിശക്ക് പണം ലഭിക്കുമെന്നിരിക്കെയാണ് ഇത്തരത്തില്‍ കൊള്ളപ്പലിശക്ക് പണം വാങ്ങിയിരിക്കുന്നത് സംശയാമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സി പി എം കോണ്‍ഗ്രസിനെതിരെ കാര്‍ഷികപ്രശ്‌നങ്ങളുയര്‍ത്തി കാട്ടി സമരം നടത്തുന്നത് ബി ജെ പിയെ സഹായിക്കാനാണ്.

VD Satheesan

എന്നും കാര്‍ഷികപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുള്ളത് കോണ്‍ഗ്രസാണ്. 72000 കോടി രൂപ കാര്‍ഷികകടം എഴുതിത്തള്ളിയതും, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ വായ്പകള്‍ എടുതിത്തള്ളിയതും അതിനുദ്ദാഹരമാണ്. എന്നാല്‍ കടം എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വര്‍ഗീയതയെ നേരിടാന്‍ സി പി എമ്മിന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധി അഴിമതിക്കും, ഫാസിസത്തിനുമെതിരെ നടത്തിയ ഒറ്റയാള്‍പോരാട്ടം ഇന്ന് രാജ്യത്തെ രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയത്തിലെ സര്‍ക്കാരിന്റെ പങ്കും ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യും. പ്രളയം സൃഷ്ടിച്ചതാണെന്ന ആരോപണം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും മറുപടിയുണ്ടായില്ല. വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ട് ദുരന്തം ഇരട്ടിയാക്കിയത് സര്‍ക്കാരാണെന്നും സതീശന്‍ പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
VD Satheesan's press meet in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X