കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്ത കൈവരിച്ച് കല്‍പ്പറ്റയിലെ ജിഎസ്ടി ഓഫീസ്; അഭിനന്ദനവുമായി ജില്ലാകലക്ടറുമെത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജി എസ് ടി ഓഫീസില്‍ പച്ചക്കറികൃഷിയുടെ ആവശ്യമെന്തെന്ന ചോദ്യവുമായെത്തിയവരുണ്ടായിരുന്നു. എന്നാല്‍ ഹരിതച്ചട്ടം പാലിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മാതൃകാഓഫീസായി മാറുന്നതിന്റെ ഭാഗമായി കൂടിയാണ് ജി എസ് ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ പച്ചക്കറി കൃഷി ആരംഭിച്ചത്.

<strong>കുതിരാന്‍ തുരങ്കം ഈ വര്‍ഷവുമില്ല.... വലത് തുരങ്കത്തിനകത്തു പകുതിയിലെറെ പണികള്‍ ബാക്കി </strong>കുതിരാന്‍ തുരങ്കം ഈ വര്‍ഷവുമില്ല.... വലത് തുരങ്കത്തിനകത്തു പകുതിയിലെറെ പണികള്‍ ബാക്കി

വെണ്ട, തക്കാളി, മുളക്, ബീന്‍സ്, വഴുതന, കാബേജ്, കോളിഫ്‌ളവര്‍, പയര്‍, പടവലം, ബ്രൊക്കോളി എന്നിങ്ങനെ എല്ലാത്തരം പച്ചക്കറികളും ജൈവവളം ഉപയോഗിച്ച് ജി എസ് ടി ഓഫീസിന്റെ മട്ടുപ്പാവില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇന്നലെ ജി എസ് ടി ഓഫീസിലെത്തിയ ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കുന്ന ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തുകയും ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

GST office

ഇത് എല്ലാവരും മാതൃക യാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് ജി എസ് ടി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫിസിന് ഒരു തുണ്ടു ഭൂമി പോലുമില്ലെന്നതാണ് വസ്തുത. എന്നാല്‍ നിത്യോപയോഗത്തിന് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഈ ഓഫീസിന്റെ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പം ചരിത്രവുമുണ്ട്.

ഓഫീസിന് മുന്നില്‍ ചെടികള്‍ വച്ച് പിടിപ്പിച്ചായിരുന്നു ഹരിത സൗഹൃദ പ്രവര്‍ത്തനം തുടങ്ങിയത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരം തിരിച്ച് സൂക്ഷിക്കാന്‍ ബിന്നുകള്‍ സ്ഥാപിച്ചും ഭക്ഷണ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാ ക്കുന്ന തിനുള്ള സംവിധാനവും ഒരുക്കിയുമാണ് പിന്നീട് പൂര്‍ണമായി ഹരിതചട്ട ഓഫീസായത്. ഓഫീസില്‍ ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ ഒഴിവാക്കിയും ബോള്‍ പോയിന്റ് പേനകള്‍ക്ക് പകരം മഷി പേനകള്‍ ഉപയോഗിച്ചും മാലിന്യങ്ങള്‍ ഉണ്ടാകുന്നതും തടഞ്ഞു.

ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പാക്കുന്നതിന് ജീവനക്കാരെ സംഘങ്ങളായി തിരിച്ച് ചുമതല നല്‍കി പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ ഇപ്പോഴും പുരോഗമിക്കുന്നു. മട്ടുപ്പാവു കൃഷിയിലെ വിളവെടുപ്പ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. ഗ്രോബാഗില്‍ മട്ടുപ്പാവിലുടനീളം കൃഷി ചെയ്തിട്ടുള്ള വിളകളെല്ലാം ജില്ലാ കലക്ടര്‍ വീക്ഷിച്ചു. കൃഷി ചെയ്യാന്‍ ഭൂമി വേണ്ടാ എന്നതിന് തെളിവാണ് ജി.എസ്.ടി. ഓഫീസ് ജീവനക്കാര്‍ മട്ടുപ്പാവ് കൃഷിയിലൂടെ തെളി യിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാതൃകയാവുകയാണ് ജി എസ് ടി ഓഫീസെന്ന് ഇവിടെയെത്തുന്ന പൊതുജനങ്ങളും പറയുന്നു.

English summary
vegetable cultivation and grafting of GST Kalpetta Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X