വയനാട് സുരക്ഷിതമെന്ന സന്ദേശമുയര്‍ത്തി അന്തര്‍സംസ്ഥാന വാഹനറാലി; ലക്ഷ്യം ടൂറിസം മേഖലയിലെ പ്രതിസന്ധി മറികടക്കല്‍
കല്‍പ്പറ്റ: അതിരൂക്ഷമായ മഴക്കെടുതി നേരിട്ട വയനാട്ടില്‍ വിനോദസഞ്ചാരമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സുരക്ഷിത വിനോദസഞ്ചാര ക്യാംപയിനിംഗിന്റെ ഭാഗമായി അനര്‍സംസ്ഥാന വാഹനറാലി സംഘടിപ്പിക്കുന്നു. വയനാട് ബെക്കണ്‍സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വയനാട് ജില്ലയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ദിവസവും ആയിരക്കണക്കിന് പേരെത്താറുള്ള പൂക്കോട് തടാകം, എടക്കല്‍ ഗുഹ, ബാണാസുര സാഗര്‍ അണക്കെട്ട്, കാരാപ്പുഴ അണക്കെട്ട്, എന്നിങ്ങനെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഇതിനെ മറികടക്കാനാണ് വാഹനറാലി സംഘടിപ്പിക്കുന്നത്.

ബാക്ക്പാക്കേഴ്‌സ് ടൂറിസം സൊസൈറ്റിയുടെ സഹകരണത്തോടെ മിക്‌സ് പള്‍സ് റൈഡിംഗ് കമ്മ്യൂണിറ്റി, വയനാട് ഡെസ്റ്റിനേഷന്‍ മെയ്‌ക്കേഴ്‌സ് എന്നിവരുമായി ചേര്‍ന്നാണ് വാഹനറാലി സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ റാലി സന്ദര്‍ശനം നടത്തും. ലക്കിടിയിലെ പൂക്കോട് തടാകത്തില്‍ നിന്നും ആരംഭിക്കുന്ന റാലി എടയ്കല്‍ഗുഹ, മുത്തങ്ങ, മൈസൂര്‍,ശിവന സമുദ്ര, കൊല്ലഗല്‍, കോയമ്പത്തൂര്‍, മേട്ടുപ്പാളയം, ഊട്ടി വഴി തിരികെ 23ന് വയനാട്ടില്‍ എത്തിച്ചേരും.
മൈസൂര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് കോയമ്പത്തൂര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ റാലിക്ക് പശ്ചാത്തല സൗകര്യങ്ങളും മറ്റും ഒരുക്കുന്നുണ്ട്. ജെസിഐ, സീനിയര്‍ ചേമ്പര്‍ തുടങ്ങിയ സംഘടനകളും വാഹനറാലിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. മൈസൂര്‍, കോയമ്പത്തുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പത്രമാധ്യമങ്ങളുമായും, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാരുമായും കൂടിക്കാഴ്ച്ചയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. റാലി അംഗങ്ങള്‍ സ്റ്റിക്കറുകള്‍, പോസ്റ്ററുകള്‍, വയനാട് ടൂറിസം സംബന്ധിച്ച ലഘുലേഖകള്‍ തുടങ്ങിയവ യാത്രയില്‍ വിതരണം ചെയ്യും.
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ വയനാടന്‍'എന്ന ഫെസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജാണ് സമൂഹമാധ്യമങ്ങളില്‍ റാലിയുടെ പ്രചാരണം നടത്തുന്നത്. പ്രളയത്തിന് ശേഷം വയനാട് വീണ്ടും വിനോദസഞ്ചാരത്തിന് സജ്ജമായെന്നും സുരക്ഷിതമായി വന്നുമടങ്ങാമെന്നുള്ള വിളബംരം കൂടിയാണ് ഈ വാഹനറാലി. 21ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂക്കോട് തടാക പരിസരത്ത് സികെ.ശശീന്ദ്രന്‍, സബ്ബ് കളക്ടര്‍ വയനാട് ഉമേഷ് എന്‍.എസ്. കെ ഐ.എ.എസ് എന്നിവര്‍ ചേര്‍ന്ന് വാഹനറാലി ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജീവനക്കാരെ ചടങ്ങില്‍വെച്ച് ആദരിക്കും.












Click it and Unblock the Notifications