വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതിയെ പേടിക്കണം; വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ല! വെള്ളത്തൂവൽ സർക്കാർ സ്കൂളിലെ കുട്ടികൾ അപകട ഭീഷണിയിൽ

  • By Desk
Google Oneindia Malayalam News

അടിമാലി: വെള്ളത്തൂവല്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് സമീപത്ത് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകളില്‍ പടര്‍ന്നു കയറിയിട്ടുള്ള കാടും പടര്‍പ്പും അപകട ഭീഷണി ഉയര്‍ത്തുന്നു.പവര്‍ഹൗസുകളുടെ നാടുകൂടിയായ വെള്ളത്തൂവലില്‍ വളരെ അപകടകരമായ ഈ പ്രശ്‌നത്തെ തൊട്ടടുത്തുള്ള കെ എസ് ഇ ബി അധികൃതര്‍പോലും അവഗണിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുത്തേത്.

<strong>കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികള്‍</strong>കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികള്‍

സ്‌കൂളിന് സമീപത്തുകൂടി കടന്നു പോകുന്ന ഇലവണ്‍ കെവി വൈദ്യുതി ലൈനുകളുടെ ഭാഗമായ വൈദ്യുതി പോസ്റ്റുകളില്‍ പടര്‍ന്നു കയറിയിട്ടുള്ള കാടും പടര്‍പ്പും വെട്ടി നീക്കണമെന്നാണ് സ്‌കൂള്‍ പിടിഎയുടെയും രക്ഷിതാക്കളുടെയും ആവശ്യം. പാതയരികില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റിലൂടെ വള്ളിപ്പടര്‍പ്പ് വൈദ്യുതി ലൈനുകളില്‍ കെട്ടിപ്പിണഞ്ഞ് കഴിഞ്ഞു.

Electricity

ഇതിലൂടെ വൈദ്യുതി പ്രവഹിച്ചാല്‍ അത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. മുമ്പ് ഇത്തരത്തില്‍ വൈദ്യുതിലൈനുകളില്‍ നിന്ന്് ഷോക്കേറ്റ് മരിച്ച സംഭവങ്ങളും സ്‌കൂള്‍ പരിസരത്ത് റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. പാതയോരത്ത് തന്നെ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റുകളായതിനാല്‍ കുട്ടികള്‍ പോസ്റ്റിലും വള്ളിപ്പടര്‍പ്പിലും പിടിക്കാനുള്ള സാധ്യത ഏറെയാണ്. അപകടമുണ്ടാകും മുമ്പെ കാട് വെട്ടിനീക്കി സുരക്ഷ ഒരുക്കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായുണ്ട്.

Wayanad
English summary
Vellathooval government school students troubled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X