വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'വെങ്ങപ്പള്ളി' വയനാട്ടിലെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്ത്; തവിഞ്ഞാല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലും പ്രഖ്യാപനം ഉടന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയാണ് പ്രഖ്യാപനം നടത്തിയത്. വെങ്ങപ്പള്ളിയെ കൂടാതെ തവിഞ്ഞാല്‍, നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തുകള്‍ കൂടി സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാവും.

പ്രതിരോധ കുത്തിവെപ്പ് എന്തിനെന്നറിയാന്‍ ചരിത്രം പഠിക്കണം: എന്താണ് പ്രതിരോധ കുത്തിവെപ്പ്? മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.ജയകൃഷ്ണന്‍ വിശദീകരിക്കുന്നു....

ചൊവ്വാഴ്ച ഉച്ചയ്ക്ക് രരണ്ടിന് തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഒ ആര്‍ കേളു എംഎല്‍എയും, നൂല്‍പ്പുഴ പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി 27ന് ബുധനാഴ്ച രാവിലെ 11ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും പ്രഖ്യാപനം നടത്തും. ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതോടെ നിരവധി ഗുണഫലങ്ങള്‍ ഈ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാകും.

Food Security Grama Panchayat

ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പ്രഖ്യാപനത്തോടനുബന്ധിച്ച് കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും ഇതിനകം നടത്തിക്കഴിഞ്ഞു. കൂടാതെ ലഘുലേഖകളുടെ വിതരണം, പഞ്ചായത്തിലെ പൊതുവിതരണ കുടിവെള്ള സ്രോതസ്സുകളിലെ സാംപിള്‍ പരിശോധന, പ്രത്യേക ക്യാമ്പുകള്‍ നടത്തി പഞ്ചായത്തിലെ മുഴുവന്‍ ഫുഡ് ബിസിനസ് ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സ് ലഭ്യമാക്കല്‍ എന്നിവയും നടത്തി.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തുടര്‍പരിശോധനയും ബോധവല്‍ക്കരണ ക്ലാസും വരും ദിനങ്ങളിലും സംഘടിപ്പിക്കുമെന്ന് അസിസ്റ്റന്റ് ഫുഡ്സേഫ്റ്റി കമ്മീഷണര്‍ പി ജെ വര്‍ഗീസ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്താകുന്നതോടെ ഗുണമേന്മയുള്ള ഭക്ഷണം, വെള്ളം എന്നിങ്ങനെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലങ്ങളിലെ ഓരോ പഞ്ചായത്തുകളെയാണ് നിലവില്‍ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനച്ചടങ്ങില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി എം നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ പി ജെ വര്‍ഗീസ് പദ്ധതി വിശദീകരിച്ചു.

Wayanad
English summary
Vengappally isth first Food Security Grama Panchayat in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X