വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ ജയലക്ഷ്‌മിക്കെതിരായ കേസുകള്‍ വിജിലന്‍സ്‌ അവസാനിപ്പിച്ചു

Google Oneindia Malayalam News

കല്‍പ്പറ്റ: മുന്‍മന്ത്രി പികെ ജയലക്ഷ്‌മിക്കെതിരായ കേസുകള്‍ വിജിലന്‍സ്‌ അവസാനിപ്പിച്ചു.മൂന്ന്‌ വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ക്രമക്കേടുകളൊന്നും കണ്ടെത്താനാകാതെ വന്നതാണ്‌ കേസവസാനിപ്പിക്കാന്‍ തിരുമാനിച്ചതെന്ന്‌ പടിഞ്ഞാറത്തറ സ്വദേശിക്ക്‌ നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നു. നിലവില്‍ ജയലക്ഷ്‌മിക്കെതിരെ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും മറുപടിയിലുണ്ട്‌.

കഴിഞ്ഞ യുഡിഎഫ്‌ മന്ത്രിസഭയിലെ ഏക വനിത മന്ത്രിയായിരുന്നു പികെ ജയലക്ഷ്‌മി. മന്ത്രിയായിരിക്കെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പദ്ധതികളില്‍ ജയലക്ഷ്‌മി ക്രമക്കേട്‌ നടത്തിയതായി ആരോപിച്ച്‌ ചാനല്‍ വാര്‍ത്ത്‌ നല്‍കിയിരുന്നു. അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന്‌ ആരോപിച്ച്‌ ജയലക്ഷ്‌മി മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി.

pk jayalakshmi

ഇതിന്റെ അടിസ്ഥാനത്തിലാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്തിയത്‌. വയനാട്ടിലെ സംവരണ മണ്ഡലമായ മാന്തവാടിയില്‍ ഇത്തവണയും പികെ ജയലക്ഷ്‌മി തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ്‌ ലഭിക്കുന്ന വിവരങ്ങള്‍. നേരത്തെ മാനന്തവാടിയില്‍ മത്സരിക്കമോയെന്ന്‌ ഐസി ബാലകൃഷ്‌ണനോട്‌ പാര്‍ട്ടി ആരാഞ്ഞെങ്കിലും ബത്തേരി മണ്ഡലം മതിയെന്ന്‌ നിലപാടിലാണ്‌ അദ്ദേഹം.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

മാനന്തവാടി നിയമസഭ മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമ്പത്തിനാലായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു പക്ഷെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 3516 വോട്ടിന്റെ ആധിപത്യമുണ്ടാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ വിജയം നേടുമെന്നാണ്‌ യുഡിഎഫ്‌ പ്രതീക്ഷ. മുന്‍മന്ത്രി പികെ ജയലക്ഷ്‌മി മത്സരിക്കാന്‍ പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പക്ഷെ സ്ഥാനാര്‍ഥിയാകുമെന്ന്‌ ഉറപ്പിക്കാന്‍ ജയലക്ഷ്‌മിയും തയാറായിട്ടില്ല.

Wayanad
English summary
vigilance closed case against former minister pk jayalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X