കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേറിട്ട അനുഭവമായി എടത്തന തറവാട്ടിലെ വിളനാട്ടിയുത്സവം; പങ്കെടുത്തത് 242 കുടുംബാംഗങ്ങള്‍, മുതിർന്നവരും ചെറുപ്പക്കാരും ആർപ്പു വിളികളോടെ വയലിൽ...

  • By Desk
Google Oneindia Malayalam News

മാനന്തവാടി: നെല്‍കൃഷി കുറഞ്ഞുവരുന്ന വയനാട്ടില്‍ എടത്തന തറവാട്ടിലെ വിളനാട്ടിയുത്സവം വേറിട്ട അനുഭവമായി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് എടത്തന തറവാട്ടിലാണ് പരമ്പരാഗത രീതിയില്‍ വിളനാട്ടിയുത്സവം നടത്തിയത്. 242 കുടുംബാംഗങ്ങളാണ് വിളനാട്ടിയില്‍ അണിനിരന്നത്. പതിറ്റാണ്ടുകളായി കാര്‍ഷികവൃത്തിയില്‍ ശ്രദ്ധയൂന്നുന്ന എടത്തന തറവാട്ടിലെ ആഘോഷമാണ് വിളനാട്ടിയുത്സവം.

<strong>രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!</strong>രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!

പാടം നടാനായി സജ്ജമാക്കി ഒത്തൊരുമിച്ച് ഞാറ് നടുന്നത് കാണാന്‍ തന്നെ കൗതുകമാണ്. ഒരുകാലത്ത് വയനാട്ടില്‍ സുലഭമായിരുന്നു ഈ കാഴ്ചയെങ്കിലും ഇന്നത് അപൂര്‍വമായിക്കൊണ്ടിരിക്കുകയാണ്. ജോലിക്കാരെ കിട്ടാത്തത് മൂലം നെല്‍കൃഷിയില്‍ നിന്നും ഒരുപാട് പേര്‍ പിന്‍വാങ്ങി കഴിഞ്ഞു. വയല്‍നാട് എന്നറിയപ്പെട്ടിരുന്ന വയനാട്ടില്‍ ഇന്ന് വയലുകള്‍ വാഴകൃഷിയിലേക്ക് വഴിമാറിയ കാഴ്ചയും കാണാം.

Edathana family

എന്നാല്‍ പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് പരമ്പരാഗത കൃഷി രീതി അവലംബിച്ചുകൊണ്ട് എക്കാലത്തും എടത്തന തറവാട്ടുകാരുടെ കൃഷി. കാര്‍ഷികവൃത്തിയില്‍ നിന്നും മാറിപ്പോകുന്ന പുതുതലമുറക്കും എടത്തനക്കാരുടെ വിളനാട്ടിയുത്സവം ആവേശമുണര്‍ത്തുന്ന കാഴ്ചയായി മാറി. വിളനാട്ടിയുത്സവത്തിന് മുമ്പാടി പരമ്പരാഗതരീതിയില്‍ അനുഷ്ഠിക്കേണ്ട ചടങ്ങുകള്‍ക്ക് ശേഷം തറവാട് മൂപ്പന്‍ ചന്തു എട്ടത്തനയാണ് വിളനാട്ടിക്ക് നേതൃത്വം നല്‍കിയത്.

പതിനഞ്ച് ഏക്കര്‍ സ്ഥലത്ത് പാരമ്പര്യവിത്തിനമായ വെളിയന്‍ എന്ന അറിയപ്പെടുന്ന നെല്ലിനമാണ് നട്ടത്. ജൈവരീതിയില്‍ കൃഷി ചെയ്ത് വിള വെടുക്കുന്ന നെല്ല് കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മാത്ര മാണ് ഉപയോഗിക്കാറുള്ളത്. കുടുംബത്തിലെ മുതിര്‍ന്നവരും ചെറുപ്പക്കാരുമെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഞാറുനട്ടപ്പോള്‍ അതും കൗതുകകാഴ്ചയായി മാറി. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നട്ടുതുടങ്ങിയപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് കാഴ്ചക്കാര്‍ വിളനാട്ടിയുത്സവത്തെ വരവേറ്റത്.

ലാഭനഷ്ട കണക്കുകള്‍ നോക്കാതെയാണ് എടത്തന തറവാട്ടുകാരുടെ കൃഷി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവനും ഗ്രാമ പഞ്ചായത്തും ഇവരോടൊത്ത് സഹായവുമായി ഒപ്പമുണ്ട്. എടത്തന എസ്ടി പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

English summary
'Vilanaty celebration' in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X