വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം; നടപടിയില്ല; വില്ലേജ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ഗൂഡല്ലൂര്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതില്‍ നടപടി സ്വീകരിക്കാത്തതിനെതുടര്‍ന്ന് വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തങ്കാട്. ഓരനള്ളി ഗ്രാമങ്ങളിലാണ് വിലക്ക് ലംഘിച്ച് വിവാഹം നടത്തിയത്.

ഗ്രാമങ്ങളിലെ നൂറുകണക്കിനാളുകള്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത പലര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് വിവാഹം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസറായ സി അയ്യപ്പനെ സസ്‌പെന്റ് ചെയ്യന്‍ കളക്ടര്‍ ഉത്തരവിട്ടത്.

corona

കഴിഞ്ഞ ദിവസം വയനാട്ടില്‍ നവവധുവിനെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
എടവക പഞ്ചായത്തിലെ എള്ളുമന്ദം കാക്കഞ്ചേരിയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വിവാഹത്തില്‍ പങ്കെടുത്തവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മാനന്തവാടിയിലെ പള്ളിയില്‍വെച്ച് വിവാഹം നടന്നത്. തമിഴ്നാട് ഗൂഢല്ലൂര്‍ സ്വദേശിയായ വധു സര്‍ക്കാര്‍ പാസ് ഉപയോഗിച്ചാണ് കേരളത്തിലെത്തിയത്. വധുവിനൊപ്പം തമിഴ്നാട്ടില്‍ നിന്നും 5 പേരായിരുന്നു എത്തിയത്. അവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.

വിവാഹ ചടങ്ങില്‍ 3 വൈദികന്‍ അടക്കം ആകെ 20 പേരായിരുന്നു പങ്കെടുത്തത്. വീട്ടില്‍ എത്തിയവരക്കം 33 പേരാണ് ഇവിടെ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. നവവരനും വീട്ടുകാരും അടക്കം കൊവിഡ് സ്ഥിരീകരിച്ച യുവതിയുമായി അടുത്ത ബന്ധമുള്ളവരെ അടുത്ത ദിവസം കൊവിഡ് പരിശോധനക്ക് വിധേയനാക്കും. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിവാഹം നടന്ന ചര്‍ച്ച് അന്നലെ അണുവിമുക്തമാക്കി. അതേസമയം വയനാട്ടില്‍ ഇന്നലെ 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചിരുന്നു, പോയില്ല; സ്പീക്കറും പോകേണ്ടിയിരുന്നില്ല; സി ദിവാകരൻസന്ദീപിന്റെ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചിരുന്നു, പോയില്ല; സ്പീക്കറും പോകേണ്ടിയിരുന്നില്ല; സി ദിവാകരൻ

ഉത്രയ്ക്ക് ജ്യൂസില്‍ കലക്കി നല്‍കിയത് സൂരജിന്റെ അലര്‍ജി ഗുളികകള്‍; 102 മൊഴികള്‍; നിര്‍ണ്ണായകംഉത്രയ്ക്ക് ജ്യൂസില്‍ കലക്കി നല്‍കിയത് സൂരജിന്റെ അലര്‍ജി ഗുളികകള്‍; 102 മൊഴികള്‍; നിര്‍ണ്ണായകം

സ്വര്‍ണക്കടത്ത് കേസ്; മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍, പിടികൂടിയത് ദുബായ് റാഷിദിയ പൊലീസ്സ്വര്‍ണക്കടത്ത് കേസ്; മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റില്‍, പിടികൂടിയത് ദുബായ് റാഷിദിയ പൊലീസ്

Wayanad
English summary
Village officer suspended for failing to take action on Kovid-19 marriage In Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X