'പൈസ ഇല്ലെങ്കില്‍ എന്തിനാടോ ഗ്ലാസ് ഡോര്‍ പൂട്ടിയത്'; കുന്നംകുളത്തെ വൈറല്‍ കള്ളന്‍ പിടിയില്‍
മാനന്തവാടി: 'പൈസ ഇല്ലെങ്കില്‍ എന്തിനാടോ ഗ്ലാസ് ഡോര്‍ പൂട്ടിയത്, വെറുതെ തല്ലിപ്പൊളിച്ചു'- ആഴ്ചകള്‍ക്ക് മുമ്പ് ഒരു കള്ളന്‍ കടയുടെ പുറത്ത് എഴുതിപ്പോയ വാക്കുകളാണിത്. ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പണം കിട്ടാത്തതിനെ തുടര്‍ന്ന് ഒരു ജോഡി ഡ്രെസും എടുത്താണ് കള്ളന്‍ മടങ്ങിയത്. തൃശൂര്‍ കുന്നംകുളത്ത് മോഷ്ടിക്കാന്‍ കയറിയ കള്ളനായിരുന്നു ഇങ്ങനെ എഴുതി മടങ്ങിയത്. എന്നാല്‍ ഇപ്പോഴിതാ ആ വൈറല്‍ കള്ളനെ കയ്യോടെ പിടിച്ചിരിക്കുകയാണ് പെലീസ്.
വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശി വിശ്വാരാജിനെയാണ് പൊലീസ് ശനിയാഴ്ച പിടികൂടിയത്. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കുന്നംകുളത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 13000 രൂപയോളമാണ് മോഷണം പോയത്.

വലിയ തലവേദനയുണ്ടാക്കിയ കള്ളനെയാണ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുന്നംകുളത്തെ മോഷണം കുറ്റം ഏറ്റുപറഞ്ഞു. തങ്ങളുടെ കൈയില്‍നിന്ന് വഴുതിപ്പോയ കള്ളനെ വേഗത്തില്‍ പിടികൂടാനായതിനാല്‍ മാനന്തവാടി പോലീസിനുള്ള മാനക്കേടും ഒഴിവായി. വയനാട്ടില്‍ ഉള്‍പ്പടെ 53 കേസുകളില്‍ പ്രതിയായ വിശ്വരാജ് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്.
ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക
മോഷണത്തിനുശേഷം ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ദേഹശുദ്ധി വരുത്തിയത്. ഇടയ്ക്ക് ഡോക്ടറെ കണ്ട് ഒരു പരിശോധനയും നടത്തുന്നതായിരുന്നു രീതി. കല്പറ്റയില്‍ മോഷണം നടത്തിയശേഷമാണ് ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ഇയാള്‍ വെള്ളിയാഴ്ച മാനന്തവാടിയിലെത്തി ചികിത്സതേടിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ആശുപത്രിജീവനക്കാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ പൊലീസ് വിശ്വരാജി്‌ന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് വിശ്വരാജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച രാവിലെ ഇന്‍സ്‌പെക്ടര്‍ എം.എം. അബ്ദുള്‍കരീം ഉള്‍പ്പെടുന്ന സംഘം മഫ്തിയിലെത്തി ആശുപത്രിയധികൃതരുടെ സഹായത്തോടെ വിശ്വരാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വയനാടിന് പുറമേ കൊയിലാണ്ടി , ഫറോക്ക് , ഗുരുവായൂര്‍ , കണ്ണൂര്‍ , കാസര്‍കോട് ഉള്‍പ്പെടെയുള്ള വിവിധസ്ഥലങ്ങളില്‍ വിശ്വരാജിന്റെ പേരില്‍ കേസുള്ളതായി പോലീസ് പറഞ്ഞു . മാനന്തവാടി സ്റ്റേഷന്‍പരിധിയില്‍ വിശ്വരാജിന്റെ പേരില്‍ കേസില്ലാത്തതിനാല്‍ മാനന്തവാടി പോലീസ് ഇയാളെ കല്പറ്റ പോലീസിന് കൈമാറി.












Click it and Unblock the Notifications