വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ആദ്യമായി വിര്‍ച്വല്‍ റിയാലിറ്റി ക്ലാസ്സ്മുറി സജ്ജമായി; പദ്ധതി ആരംഭിച്ചത് ചിത്രഗിരി സ്‌കൂളില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി ക്ലാസ്സ്മുറി സജ്ജമായി. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടുവഞ്ചാല്‍ ചിത്രഗിരി എല്‍.പി സ്‌കൂളിലാണ് വിര്‍ച്വല്‍ റിയാലിറ്റി ക്ലാസ്സ്മുറികള്‍ ആരംഭിച്ചത്. 3,00,000 രൂപ വകയിരുത്തി ലാപ്ടോപ്പ്, വെര്‍ച്വല്‍ റിയാലിറ്റി എനേബിള്‍ഡ് മൊബൈല്‍ ഫോണ്‍, വെര്‍ച്വല്‍ ഹെല്‍മറ്റ്, വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ്, പ്രൊജക്ടര്‍ വിത്ത് സ്‌ക്രീന്‍, ഇന്‍വര്‍ട്ടര്‍ എന്നീ ഉപകരണങ്ങളുടെയും സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെയാണ് കുട്ടികള്‍ക്ക് അനുഭവ പാഠ്യപദ്ധതി ഒരുക്കിയിട്ടുള്ളത്.

<strong>ആലത്തൂരിൽ പോലീസ് തകർത്തത് വൻ ജ്വല്ലറി കവർച്ചാ പദ്ധതി; കവർച്ചയ്ക്ക് പദ്ധതിയിട്ടത് രണ്ട് മാസം മുമ്പ്, പോലീസ് പ്രതികളെ വലയിലാക്കി വേഷപ്രച്ഛന്നരായി...</strong>ആലത്തൂരിൽ പോലീസ് തകർത്തത് വൻ ജ്വല്ലറി കവർച്ചാ പദ്ധതി; കവർച്ചയ്ക്ക് പദ്ധതിയിട്ടത് രണ്ട് മാസം മുമ്പ്, പോലീസ് പ്രതികളെ വലയിലാക്കി വേഷപ്രച്ഛന്നരായി...

വിര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ് മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമാകും. വിര്‍ച്വല്‍ ക്ലാസ് മുറികള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. സാധാരണരീതിയില്‍ കണ്ടും കേട്ടും പഠിക്കുന്ന രീതിയേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട പാഠ്യാനുഭവമാണ് വിര്‍ച്വല്‍ ക്ലാസ് മുറികള്‍ കൊണ്ട് സാധ്യമാവുക. വാന നിരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് പ്ലാനറ്റോറിയത്തില്‍ പോവാതെ തന്നെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അന്തരീക്ഷത്തെയും ത്രിമാന ചലച്ചിത്രത്തിലൂടെ അനുഭവിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

Virtual class room

കടലിനടിയിലെ മത്സ്യങ്ങളെയും ജൈവവൈവിധ്യങ്ങളെയും ഈ നവസാങ്കേതിക വിദ്യയിലൂടെ തൊട്ടറിഞ്ഞ് പഠിക്കാം. ഇത്തരത്തില്‍ കാടിനെയും നാടിനെയും പരിസ്ഥിതി വൈവിധ്യങ്ങളെയും കുട്ടികള്‍ക്ക് അനുഭവിച്ചറിയാന്‍ ഈ ക്ലാസ് മുറി ഉപയോഗപ്രദമാവും. വിദ്യാഭ്യാസ മേഖലയിലെ ഹൈടക്‌വത്ക്കരണത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ആദ്യമായി പദ്ധതി ആരംഭിച്ചത്. പദ്ധതി മറ്റ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ചേക്കും.

വിര്‍ച്വല്‍ ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.യമുന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കാപ്പന്‍ ഹംസ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷഹര്‍ബാന്‍ സൈതലവി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പ്രബിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ യഹ്യാഖ്യാന്‍ തലക്കല്‍, വാര്‍ഡ് അംഗം കെ.വിജയന്‍, ബി. ആര്‍.സി പ്രതിനിധി കെ.ഉമേഷ്, ഹെഡ്മിസ്ട്രസ് പി.ആര്‍.ഉഷ, പി.ടി.എ പ്രസിഡന്റ് കെ.പ്രദീപ്, പി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Virtual reality class room in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X