വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാടിന്റെ മക്കള്‍ വോട്ട് ചെയ്യാന്‍ പഠിക്കുകയാണ്; വയനാട്ടിലെ കോളനികളില്‍ ബോധവത്ക്കരണ പരിപാടികള്‍ തുടരുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാമിന്റെ ഭാഗമായി വയനാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ തുടരുന്നു. തിരുനെല്ലി പഞ്ചായത്തിലെ രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന്, അംബേദ്കര്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി, കരിമത്തില്‍, വാളാട് എടത്തന കോളനികളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി.

<strong>അഭിമാനിക്കാം ഇവരെയോര്‍ത്ത്, നിര്‍ധന കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത് 99 വീടുകള്‍, ചികിത്സക്കായി വീട് വിറ്റ വിജയലക്ഷ്മിക്കും അവസാനം വീട് നല്‍കി</strong>അഭിമാനിക്കാം ഇവരെയോര്‍ത്ത്, നിര്‍ധന കുടുംബങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കിയത് 99 വീടുകള്‍, ചികിത്സക്കായി വീട് വിറ്റ വിജയലക്ഷ്മിക്കും അവസാനം വീട് നല്‍കി

വോട്ട് എങ്ങനെ രേഖപ്പെടുത്തണമെന്നതിനെക്കുറിച്ചും വിവി പാറ്റ് സംവിധാനം, സമ്മതിദാനാവകാശ വിനിയോഗത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. ആറു കോളനികളിലായി നൂറുകണക്കിന് ആദിവാസികളാണ് ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തു. നോഡല്‍ ഓഫിസര്‍ എന്‍ ഐ ഷാജുവിന്റെ നേതൃ ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Tribes

ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രവൃത്തികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്. ജില്ലയില്‍ 49 മാതൃകാ പോളിങ്ങ് ബൂത്തുകള്‍ ഒരുക്കും. ഓരോ വില്ലേജിലും ഒരെണ്ണം എന്ന നിലയിലാണ് മാതൃകാ ബൂത്തുകള്‍ തയ്യാറാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തലത്തിലായിരുന്നു മാതൃകാ പോളിംഗ് ബൂത്തുകള്‍ തയ്യാറാക്കിയിരുന്നത്. എല്ലാ പോളിംഗ് ബുത്തുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി റാമ്പ് സൗകര്യം ഏര്‍പ്പെടുത്തും.

ഇക്കാര്യം ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ഉടനീളം പരിശോധന കര്‍ശനമാക്കാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. അമ്പതിനായിരം രൂപയില്‍ കൂടുതല്‍ തുക രേഖകളില്ലാതെ കൊണ്ടു പോകാന്‍ പാടില്ല, മുഴുവന്‍ വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന എന്നിങ്ങനെ കര്‍ശനനിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. സുഗമമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികളുമായാണ് ജില്ലാഭരണകൂടം മുന്നോട്ടുപോകുന്നത്.

Wayanad
English summary
Voting awareness programme for tribals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X