വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വോട്ടുവണ്ടി ഓട്ടം തുടങ്ങി; തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി; വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു

വയനാട്ടില്‍ വോട്ടുവണ്ടി ഓട്ടം തുടങ്ങി: തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി, വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിതം!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാതൃക പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി നടപടി സ്വീകരിക്കാനും, ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

<strong>യെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടി</strong>യെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടി

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് പൊതുസ്ഥലത്ത് പതിച്ച 813 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. 744 പോസ്റ്ററുകള്‍, 31 ബാനറുകള്‍, 26 കൊടികളുമാണ് നീക്കം ചെയ്തത്. 12 ഇടങ്ങളില്‍ റോഡുകളിലെ എഴുത്തുകളും മായ്ച്ചു. അതേസമയം, തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ബോധവത്ക്കരണത്തിനുമായുള്ള വോട്ടുവണ്ടി ജില്ലയില്‍ യാത്ര തുടങ്ങി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു.

votevandi-155

ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പര്യടനം നടത്തുന്ന കുടുംബശ്രീ കലാജാഥയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. വോട്ട് ചെയ്യൂ, ജനാധിപത്യത്തില്‍ പങ്കാളികളാവൂ എന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട വോട്ടിങ് അംബാസിഡര്‍മാര്‍ ബോധവത്ക്കരണം നല്‍കി. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പ്രതിനിധീകരിച്ച് ഡോ. കൃഷ്ണപ്രിയ, മുതിര്‍ന്ന വോട്ടറും സ്വാതന്ത്രസമര സേനാനിയുമായ എ.എസ് നാരായണപിള്ള, ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സജ്‌ന, പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമന്‍, കന്നി വോട്ടറായ നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച ജോസഫ് ജെയിംസ്, ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍ ബൈജു സോണി എന്നിവരെയാണ് ഇത്തവണത്തെ അംബാസിഡര്‍മാരായി തിരഞ്ഞെടുത്തത്.

വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അംബാസിഡര്‍മാര്‍ പൊതുജനങ്ങളുമായി സംവദിച്ചു. തുടര്‍ന്ന് വോട്ടുവണ്ടിയില്‍ മോക് പോളിങ് നടത്തി. തുടര്‍ന്ന് കുടുംബശ്രീ റോസി തിയേറ്റേഴ്സിന്റെ കലാപരിപാടിയും അരങ്ങേറി. കോളനികള്‍, കോളേജുകള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടുവണ്ടി വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണ യാത്ര നടത്തും.

വോട്ടുവണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ നിര്‍വഹിക്കുന്നു

Wayanad
English summary
vottuvandi launches in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X