വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ സേവനങ്ങള്‍ കാലാനുസൃതമായി നവീകരിക്കപ്പെടണമെന്ന് വിഎസ് അച്യുതാനന്ദന്‍; ഭരണപരിഷ്‌ക്കാര കമ്മീഷന് മുമ്പിലെത്തിയത് 80 പരാതികള്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 80ലധികം പരാതികള്‍ ലഭിച്ചു. എം.എല്‍.എമാരായ സികെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐസി ബാലകൃഷ്ണന്‍, കമ്മീഷന്‍ അംഗം നീലാഗംഗാധരന്‍, കമ്മീഷന്‍ സെക്രട്ടറി ഷീലാ തോമസ്, നഗരസഭാ ചെയര്‍മാന്‍ ടിഎല്‍ സാബു, എഡിഎം കെ അജീഷ്, സബ്കളക്ടര്‍ എന്‍എസ്കെ ഉമേഷ് തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

മംഗലം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വ്യാഴാഴ്ച; വിജയിക്കുന്നയാള്‍ നെന്മേനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റാവും, ഇരുമുന്നണികളും ശുഭപ്രതീക്ഷയില്‍

വയനാടിന്റെ പ്രധാന വിഷയങ്ങളെല്ലാം തന്നെ കമ്മീഷന് മുമ്പിലെത്തിയെന്നതാണ് ഏറെ ശ്രദ്ധേയം. വയനാട് സര്‍ക്കാര്‍ മെഡിക്കള്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പരാതികളിലൊന്ന്. ജില്ലയില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണിത്.

VS Achuthananthan

കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം, അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയവും പെന്‍ഷനും പരിഷ്‌കരിക്കണം, പഞ്ചായത്ത് ചട്ടം കാലാനുസൃതമായി ഭേദഗതി ചെയ്യണം, ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും കെട്ടിട നികുതി സമ്പ്രദായത്തില്‍ മാറ്റം വേണം, തൊഴിലുറപ്പ് ജീവനക്കാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കണം, തൊഴിലുറപ്പ് കൂലി സമയബന്ധിതമായി ലഭ്യമാക്കണം, വനവകാശ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം, ജനപ്രതിനിധികള്‍ക്ക് മാന്യമായ ഹോണറേറിയം ലഭ്യമാക്കണം, മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള പെന്‍ഷന്‍ നിബന്ധന പിന്‍വലിക്കണം, വയോജന നയം നടപ്പിലാക്കണം, വയോജന ജാഗ്രത സമിതികള്‍ ചേരണം തുടങ്ങിയ ആവശ്യങ്ങള്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം ഭരണപരിഷ്‌ക്കാര കമ്മീഷന് മുമ്പില്‍ അവതരിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏകീകൃതമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കണം,പാരമ്പര്യ കൃഷികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം എന്നിങ്ങനെയുള്ള വിഷയങ്ങളും പരാതികളായെത്തി. പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും വന്യമൃഗ സംഘര്‍ഷം, പരിസ്ഥിതി പ്രശ്നം, ആദിവാസി വിഭാഗങ്ങളുടെ പ്രശ്നം എന്നിവയ്ക്ക് കമ്മീഷന്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മറുപടിയായി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി കാലാനുസൃതമായി നവീകരിക്കപ്പെടണമെന്നും വി എസ് പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ശ്രമിക്കുന്നത്. പൗരകേന്ദ്രീകൃത സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കമ്മീഷന്‍ ചര്‍ച്ച ചെയ്യുന്നത്. സേവനം ജനങ്ങളുടെ അവകാശമാണ്. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുവരികയാണെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

Wayanad
English summary
VS Achuthananthan about government service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X