Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി എസ് ടിക്ക് പുറമെ സെസ് പിരിക്കാനുള്ള നീക്കം; വ്യാപാരികൾ കലക്‌ട്രേറ്റ് ഉപരോധിച്ചു; ആയിരങ്ങൾ പങ്കെടുത്തു

കൽപ്പറ്റ: ചരക്ക് സേവന നികുതിയുടെ അന്തസത്തയെ അട്ടിമറിക്കുന്ന നികുതിക്ക് പുറമെ സെസ് നടപ്പിലാക്കാനുള്ള സർക്കാർ നിലപാടിനെതിരെ വ്യാപാര വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കലക്‌ട്രേറ്റ് മാർച്ചും ധർണയും നടത്തി. ജില്ലയിലെ 74 യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. കൽപ്പറ്റ പഴയ വിജയ പമ്പ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കലക്ട്രേറ്റിൽ സമാപിച്ചു.

സംസ്ഥാനത്താദ്യമായി കുരങ്ങുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നു; സെന്‍സസ് ജനുവരി 21 മുതല്‍ ഒരുമാസക്കാലം

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018-ലെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ താൽപര്യം കാണിച്ച സർക്കാർ 2006-ലെ വാടക കുടിയാൻ നിയമത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ താല്പര്യം കാണിച്ചില്ലെങ്കിൽ സംഘടന ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ പറഞ്ഞു.

Nasurudheen

സമരത്തിന്റെ ആദ്യഘട്ടമായി വ്യാപാരി വ്യവസായി യൂത്തിന്റെ ബ്ലൂ വാളന്റിയേഴ്‌സ് രാജ്ഭവൻ ഉപരോധസമരം നടത്തും. മാലിന്യം സംസ്‌ക്കരിക്കാനുള്ള തദ്ദേസസ്വയം'രണ സ്ഥാപനങ്ങളുടെ ചുമതലകൾ വ്യാപാരികളിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. പ്രളയത്തിൽ കടയും സാധനങ്ങളും നഷ്ടപ്പെട്ട വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ജില്ലയിൽ പ്രളയബാധിതരായ വ്യപാരികളുടെ പുന:രധിവാസത്തിന് നടപടി സ്വീകരിക്കുക,കോടതിവിധികളിലൂടെ ദുർലഭമായ വാടക കുടിയാൻ നിയമം പരിഷ്‌കരിക്കുക, വർദ്ധിപ്പിച്ച മുനിസിപ്പൽ പഞ്ചായത്ത് ലൈസൻസ് ഫീസ് പിൻവലിക്കുക, വയനാട്ടിലേക്കുള്ള രാത്രികാല യാത്ര നിരോധനം നീക്കുക,നഞ്ചൻകോട്-നിലമ്പൂർ റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കുക,വികസനവിരുദ്ധ ഹർത്താലുകൾ നിരോധിക്കാൻ ചട്ടം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു വ്യാപാരികൾ ധർണ നടത്തിയത്.

സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 71%തുക ശമ്പളം,പെൻഷൻ, അലവൻസ് തുടങ്ങിയവയായി വാങ്ങുന്ന സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും വേണ്ടി 8,9,തിയ്യതികളിൽ രാഷ്ട്രീയ ട്രേഡ് യൂണിയൻ നടത്തിയ പണിമുടക്കിലെ ജനകീയ വഞ്ചന ജനങ്ങൾ തിരിച്ചറിയണം. ഇവിടുത്തെ കർഷകതൊഴിലാളികൾ,കൂലിപണിക്കാർ,ഓട്ടോ,ടാക്‌സി തൊഴിലാളികൾ,പീടിക തൊഴിലാളികൾ തുടങ്ങിയവരെ പറഞ്ഞ് പറ്റിച്ച് 48 മണിക്കൂർ തൊഴിൽ നഷ്ടപ്പെടുത്തിയ രാഷ്ട്രീയ വഞ്ചന ജനങ്ങൾ തിരിച്ചറിയണം.ട്രേഡ് യൂണിയൻ നേതാക്കൾ പാവപ്പെട്ട തൊഴിലാളികളോട് മാപ്പ് പറയണമെന്നും ധർണയിൽ ആവശ്യമുയർന്നു.

ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി ഒ.വി.വർഗീസ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ, സംസ്ഥാന എക്‌സിക്യുട്ടീവ് കെ.ഉസ്മാൻ, ജില്ലാഭാരവാഹികളായ കെ.കുഞ്ഞിരായിൻഹാജി,മുജീബ് ചുണ്ട, കമ്പ അബ്ദുള്ളഹാജി, സി.വി.വർഗീസ്, പി.വി.മഹേഷ്, എം.വി.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+