പുറത്തുപോകണം, അല്ലെങ്കില്‍ പുറത്താക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭയുടെ മുന്നറിയിപ്പ്
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ സഭാ നടപടികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം നേരിട്ടെത്തി നിലപാട് വ്യക്തമാക്കിയ സിസ്റ്റര്‍ക്ക് ഇപ്പോള്‍ സഭയില്‍ നിന്നും വീണ്ടും എഫ്.സി കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യാലിന്റെ പേരിലുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണ്. പുറത്തുപോകണമെന്നും, അല്ലെങ്കില്‍ പുറത്താക്കുമെന്നും കാണിച്ചുകൊണ്ടാണ് സിസ്റ്റര്‍ ലൂസിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പുറത്താക്കാനുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും, ഒരിക്കലും സ്വയം പിരിഞ്ഞുപോകില്ലെന്നുമാണ് സിസ്റ്റര്‍ ഈ നോട്ടീസിന് മറുപടിയായി വ്യക്തമാക്കിയത്. സഭയില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നുമാണ് സിസ്റ്ററുടെ ഇപ്പോഴത്തെ പ്രതികരണം. നിലവിലെ നോട്ടീസ് പ്രകാരം സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് പ്രധാനകുറ്റമായി പറയുന്നത്.

ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇപ്പോഴില്ല. എന്നാല്‍ കാറുവാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുമുണ്ട്. പുറത്തുപോകുന്നില്ലെങ്കില്‍ അതിന്റെ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നേരത്തെ സിസ്റ്റര്‍ക്ക് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ കരക്കാമല ഇടവക സഭാപ്രവര്‍ത്തനങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
വിശുദ്ധ കുര്‍ബാന നല്കല്, സണ്‍ഡേ സ്കൂള്‍ അധ്യാപനം, ഭക്തസംഘടനാ പ്രവര്‍ത്തനം, ഇടവക യൂണിറ്റ് പ്രവര്‍ത്തനം, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തണമെന്നായിരുന്നു ആവശ്യം. ഇതിനെതിരായ പ്രതിഷേധത്തിന് പിന്നാലെ സിസ്റ്റര്‍ സഭയുടേതല്ലാത്ത വസ്ത്രം ധരിച്ചതും, കാറുവാങ്ങിയതും വിവാദമായിരുന്നു. ഇതിനിടയില്‍ സിസ്റ്റര്‍ക്ക് സഭ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications