വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുറത്തുപോകണം, അല്ലെങ്കില്‍ പുറത്താക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭയുടെ മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ സഭാ നടപടികള്‍ തുടരുന്നു. കഴിഞ്ഞ ദിവസം നേരിട്ടെത്തി നിലപാട് വ്യക്തമാക്കിയ സിസ്റ്റര്‍ക്ക് ഇപ്പോള്‍ സഭയില്‍ നിന്നും വീണ്ടും എഫ്.സി കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാലിന്റെ പേരിലുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണ്. പുറത്തുപോകണമെന്നും, അല്ലെങ്കില്‍ പുറത്താക്കുമെന്നും കാണിച്ചുകൊണ്ടാണ് സിസ്റ്റര്‍ ലൂസിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

<strong>" title=""നെഹ്റുവിനെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ മോദിയെ ഏല്‍പ്പിക്കണം" മോദിയെ തേച്ചൊട്ടിച്ച് 'ദി ടെലിഗ്രാഫ്'" />"നെഹ്റുവിനെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ മോദിയെ ഏല്‍പ്പിക്കണം" മോദിയെ തേച്ചൊട്ടിച്ച് 'ദി ടെലിഗ്രാഫ്'

പുറത്താക്കാനുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും, ഒരിക്കലും സ്വയം പിരിഞ്ഞുപോകില്ലെന്നുമാണ് സിസ്റ്റര്‍ ഈ നോട്ടീസിന് മറുപടിയായി വ്യക്തമാക്കിയത്. സഭയില്‍ നിന്നും പുറത്താക്കുകയാണെങ്കില്‍ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നുമാണ് സിസ്റ്ററുടെ ഇപ്പോഴത്തെ പ്രതികരണം. നിലവിലെ നോട്ടീസ് പ്രകാരം സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് പ്രധാനകുറ്റമായി പറയുന്നത്.

sisterloosy-155

ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇപ്പോഴില്ല. എന്നാല്‍ കാറുവാങ്ങിയതടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുമുണ്ട്. പുറത്തുപോകുന്നില്ലെങ്കില്‍ അതിന്റെ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നേരത്തെ സിസ്റ്റര്‍ക്ക് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ കരക്കാമല ഇടവക സഭാപ്രവര്‍ത്തനങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു.

വിശുദ്ധ കുര്‍ബാന നല്‍കല്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപനം, ഭക്തസംഘടനാ പ്രവര്‍ത്തനം, ഇടവക യൂണിറ്റ് പ്രവര്‍ത്തനം, പ്രാര്‍ത്ഥനാ കൂട്ടായ്മ എന്നിവയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ മാറ്റി നിര്‍ത്തണമെന്നായിരുന്നു ആവശ്യം. ഇതിനെതിരായ പ്രതിഷേധത്തിന് പിന്നാലെ സിസ്റ്റര്‍ സഭയുടേതല്ലാത്ത വസ്ത്രം ധരിച്ചതും, കാറുവാങ്ങിയതും വിവാദമായിരുന്നു. ഇതിനിടയില്‍ സിസ്റ്റര്‍ക്ക് സഭ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

Wayanad
English summary
warning against sister loosy kalappura on protest against franco mulakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X