വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

1.28 കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തി; 500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനി, ദുരിതം മാനന്തവാടി നഗരസഭയില്‍!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വേനല്‍ കനത്തിട്ടും കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. മാനന്തവാടി നഗരസഭാ പരിധിയിലെ കല്ല്യോട്ടുകുന്നിലെ കുടിവെള്ള പദ്ധതിയാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാതെ നോക്കുകുത്തിയായിനില്‍ക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ ആളുകളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് 1.28 കോടി രൂപ മുടക്കി കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കിയത്.

<strong>അഴീക്കൽ സില്‍ക്കിലെ കപ്പല്‍പൊളി: ജനകീയ പ്രതിഷേധത്താല്‍ ഗ്രാമസഭ അലങ്കോലമായി </strong>അഴീക്കൽ സില്‍ക്കിലെ കപ്പല്‍പൊളി: ജനകീയ പ്രതിഷേധത്താല്‍ ഗ്രാമസഭ അലങ്കോലമായി

കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പ്രദേശത്ത് ആദിവാസിവിഭാഗത്തില്‍പ്പെട്ട 100 ഓളം കുടുംബങ്ങള്‍ ഉള്‍പ്പെടെ 500 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ഹൗസ് കണക്ഷന്‍ നല്‍കുന്നതിനോ, 15 ഓളം പൊതു ടാപ്പുകളിലേക്ക് വെള്ളം എത്തിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പദ്ധതി പൂര്‍ത്തിയായപ്പോള്‍ ലക്ഷ്യം മറന്ന അധികൃതര്‍ക്കെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിനും തുടക്കമിട്ടുകഴിഞ്ഞു.

Tank

500 കുടുംബങ്ങളെ ആയിരക്കണക്കിന് പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയായതിനാല്‍ പ്രദേശവാസിയായ വ്യക്തി സൗജന്യമായി സ്ഥലവും നല്‍കിയിരുന്നു ഈ സ്ഥലത്ത് 75000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്ക് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ടര വര്‍ഷം പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ കുടിവെള്ളം വീടുകളിലോ പൊതുവിടങ്ങളിലോ എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

ചൂട്ടക്കടവില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പുതിയ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്തെ ഒരാള്‍ക്ക് പോലും ഹൗസ് കണക്ഷന്‍ നല്‍കുന്നതിനോ അപേക്ഷ സ്വീകരിക്കുന്നതിനോ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. രണ്ട് പൊതു കിണറുകളും ആറ് പൊതുടാപ്പുകളുമാണ് കല്ല്യോട്ടുകുന്ന് പ്രദേശത്തുള്ളത്. വേനല്‍ ശക്തമായതോടെ പ്രദേശത്തെ കിണറുകള്‍ വറ്റിത്തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ പൊതു ടാപ്പുകളില്‍ നിന്നും രണ്ടാഴ് ചയിലധികമായി വെള്ളവും ലഭിക്കുന്നില്ല.

കുടിവെള്ളമില്ലാത്തതില്‍ ക്ഷമകെട്ട് കഴിഞ്ഞ ദിവസം നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. സ്ഥലം വിട്ട് നല്‍കിയവര്‍ക്കും, പമ്പ് ഹൗസിലേക്ക് വഴി വിട്ട് നല്‍കിയവര്‍ക്കുമെല്ലാം സൗജന്യമായി ഹൗസ് കണക്ഷന്‍ നല്‍കുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് നാളിതുവരെയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ നല്‍കുന്നതിനുള്ള യാതൊരു നടപടിയുമുണ്ടായില്ല.

വര്‍ഷങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടും വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍. ഇനിയും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

Wayanad
English summary
Water issue at Mananthavadi municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X