വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുനെല്ലി വനത്തില്‍ കൊമ്പന്‍മാരുടെ പൊരിഞ്ഞ പോരാട്ടം, ഏറ്റുമുട്ടലിനൊടുവില്‍ സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

മാനന്തവാടി: യുദ്ധമെന്ന് പറഞ്ഞാല്‍ മഹായുദ്ധമാണ് തിരുനെല്ലി വനത്തില്‍ നടന്നത്. രണ്ട് ഗജവീരന്‍മാര്‍ നേര്‍ക്കുനേര്‍ കണ്ടതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒടുവില്‍ ഏറ്റുമുട്ടല്‍ കഴിഞ്ഞതോടെ ഒരു കാട്ടുകൊമ്പന്‍ ചരിഞ്ഞു. തിരുനെല്ലു പഞ്ചായത്തിലെ ബേഗൂര്‍ റേഞ്ചിന്റെ ഭാഗമായ ആലത്തൂര്‍ കാളിക്കൊല്ലി വനത്തില്‍ കൊമ്പനാനകള്‍ നടത്തിയ ഏറ്റുമുട്ടലിലാണ് 45 വയസ്സോളം പ്രായമുള്ള കൊമ്പന്‍ ചെരിഞ്ഞത്. ശനിയാഴ്ച്ച രാത്രിയാണ് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്.

1

വനത്തില്‍ ഈ ഭാഗത്ത് കാവലുണ്ടായിരുന്ന വാച്ചര്‍മാര്‍ വനത്തിനുള്ളില്‍ നിന്ന് ആനകള്‍ കൊമ്പുകോര്‍ത്ത് ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടിരുന്നു. ശബ്ദ കേട്ട ഭാഗത്തേക്ക് ഇവര്‍ ഇന്നലെ രാവിലെയാണ് പോയി നോക്കിയത്. ആ സമയത്താണ് ഒരു കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഈ ആനയുടെ ദേഹമാസകലം മുറിവുകള്‍ ഉണ്ടായിരുന്നു. അതേസമയം വനപാലകര്‍ എത്തിയ ശേഷമാണ് ബാക്കി നടപടികളൊക്കെ നടന്നത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ആനയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി.

അതേസമയം സാധാരണ ഇവിടെ ആനകളുടെ ഏറ്റുമുട്ടല്‍ ഉണ്ടാവാറില്ല. ജനവാസ മേഖലയില്‍ ഇവ ഇറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കുകയാണ് പതിവ്. ഒന്നുകില്‍ ചെറുപ്പമേറിയ ആനയോട് ഏറ്റുമുട്ടിയാവാം ഈ കാട്ടുകൊമ്പന്‍ ചരിഞ്ഞതെന്നാണ് നിഗമനം. അല്ലാതെ മറ്റ് സാധ്യതകളില്ല. ആന്തരികാവയങ്ങള്‍ക്കേറ്റ ഗുരുതര പരുക്കാണ് കൊമ്പന്റെ മരണത്തിലേക്ക് നയിച്ചത്.

പരസ്പര ഉണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റ ആന അവശനായി പോവുകയും ചെയ്തിട്ടുണ്ടാവാം. ആന്തരിക അവയങ്ങള്‍ക്കേറ്റ പരുക്ക് തന്നെയാണ് മരണകാരണമെന്ന് വനം വകുപ്പ് അധികൃതരും വ്യക്തമാക്കി. വനത്തില്‍ തന്നെ കുഴിയെടുത്താണ് ജഡം മറവ് ചെയ്തത്. ഒന്നര പതിറ്റാണ്ട് മുമ്പ് ബേഗൂര്‍ റേഞ്ചില്‍ തന്നെ തെറ്റ് റോഡ് ജംഗ്ഷന് സമീപം രണ്ട് കൊമ്പന്‍മാര്‍ ഏറ്റുമുട്ടുകയും ഒരു കൊമ്പന്‍ ചരിയുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട് വനപാലകര്‍ പറഞ്ഞു. അതിന് ശേഷം ഇത്രയും കാലം കഴിഞ്ഞാണ് ഇങ്ങനൊരു ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.

Recommended Video

cmsvideo
People living with fear amidst threat from wild animals | Oneindia Malayalam

Wayanad
English summary
wayanad: 2 elephants attacked each other, one died after attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X