വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാതി ആശ്വാസം; വയനാടില്‍ 21 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

  • By News Desk
Google Oneindia Malayalam News

ബത്തേരി: കൊവിഡ് പ്രതിരോധത്തില്‍ വയനാട് ജില്ലയ്ക്ക് ആശ്വാസം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്റ് സോണുകളാക്കി അടച്ചിട്ടിരുന്ന ബത്തേരി നഗരസഭയിലെ 21 വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി. അതേസമയം ഇവിടുത്തെ 14 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി തുടരും. ഒപ്പം പ്രധാന ടൗണും കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരും. അതിനാല്‍ മേഖലയിലെ കടകളും സ്ഥാപനങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടഞ്ഞ് കിടക്കും.

corona

പ്രധാന ടൗണ്‍മേഖല കൂടി ഒഴിവാക്കണമെന്ന് നഗരസഭാ അധികൃതര്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും രോഗ ബാധിത സ്ഥലമായ പൂളവയലിന്റെ സമീപ മേഖലകളായ ടൗണ്‍ ഉള്‍പ്പെടെയുള്ള 14 വാര്‍ഡുകള്‍ തല്‍ക്കാലം അടച്ചിടാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

നേരത്തെ ഹോട്ടല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന 30 ഓളം പേരുടെ പരിശോധന നെഗറ്റീവായത് ആശ്വസിക്കാവുന്നതായിരുന്നു. എന്നാല്‍ ഇനിയും വരാനുള്ള ഫലങ്ങള്‍ കൂടി നെഗറ്റീവായാല്‍ മാത്രമെ മേഖലയിലെ നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കുകയുള്ളൂ.

നിലവില്‍ ഇവിടെയുള്ള വേങ്ങൂര്‍ നോര്‍ത്ത്, പഴേരി, ആര്‍മാട്, കോട്ടകുന്ന്, കിടങ്ങില്‍, കുപ്പാടി, തിരുനെല്ലി, മന്തൊണ്ടി കുന്ന്, സത്രംകുന്ന്, ചെറൂര്‍ കുന്ന്, ഫെയര്‍ലാന്റ്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല് മേഖലകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്നത്.

അതോസമയം ആറാംമൈല്‍, ചെതലയം, ചേനാട്, വേങ്ങൂര്‍ നോര്‍ത്ത്, ഓടപ്പള്ളം, കരിവള്ളികുന്ന്, പ്ലാക്കര, തേലംപറ്റ, തൊടുവട്ടി, കൈപ്പഞ്ചേരി, മൈതാനികുന്ന്, പള്ളികണ്ടി, മണിച്ചിറ, കല്ലുവയല്‍, പൂമല, ദൊട്ടപ്പന്‍കുളം, ബീനാച്ചി, പൂതിക്കാട്, മന്ദംകൊല്ലി, പഴുപ്പത്തൂര്‍, കൈവട്ടമൂല എന്നീ വാര്‍ഡുകളിലെ നിയന്ത്രണം ഒഴിവാക്കിട്ടുണ്ട്.

ഞായറാഴ്ച്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ദിവസം നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരേയും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നവര്‍ക്കെതിരേയും പൊലീസ് പിഴയടക്കമുള്ള കര്‍ശന നടപടികള്‍ എടുത്തിരിക്കുന്നു. വാഹനങ്ങളുമായി നിരത്തിലിറങ്ങിയ പലര്‍ക്കും പൊലീസിനോട് പറയാന്‍ വ്യക്തമായ കാരണങ്ങളുണ്ടായിരുന്നില്ല.

ജില്ലയില്‍ ഇതുവരേയും 45 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 26 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും 1 പേര്‍ കോഴിക്കോ് മെഡിക്കല്‍ കോളെജിലുമായി ചികിത്സയില്‍ കഴിയുകയാണ്. 3675 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി; കയ്യക്ഷരം അഞ്ചുവിന്റേതല്ല; മാനസിക പീഢനം; ആരോപണംവിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി; കയ്യക്ഷരം അഞ്ചുവിന്റേതല്ല; മാനസിക പീഢനം; ആരോപണം

 അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി

Wayanad
English summary
Wayanad: 21 Wards Are Released From Containment Zones in Sulthan Bathery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X