വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ വാളാട് സ്ഥിതി രൂക്ഷം: 51 പേർക്ക് കൂടി വൈറസ് ബാധ, രോഗികളുടെ സമ്പർക്കപ്പട്ടിക വിപുലം!!

Google Oneindia Malayalam News

മാനന്തവാടി: വയനാട് ജില്ലയിലെ വാളാട് പ്രദേശത്ത് 51 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഈ മേഖലയിൽ കഴിഞ്ഞ ദിവസം 91 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മേഖലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 142ലേക്ക് ഉയർന്നിട്ടുണ്ട്. 647 പേരെ പരിശോധിച്ചതിൽ 142 പേരുടേയും ഫലം പോസിറ്റീവ് ആവുകയായിരുന്നു.

 കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം: വനംവകുപ്പ് പ്രതിക്കൂട്ടിൽ, കസ്റ്റഡിയിലെടുത്തതിൽ ചട്ടലംഘനം!! കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം: വനംവകുപ്പ് പ്രതിക്കൂട്ടിൽ, കസ്റ്റഡിയിലെടുത്തതിൽ ചട്ടലംഘനം!!

ഇതോടെ രോഗവ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. സമ്പർക്ക വ്യാപനം രൂക്ഷമായതോടെ തവിഞ്ഞാൽ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള ഒരു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

coronavirus1-1

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

ഞായറാഴ്ച എട്ട് പേർക്കും തിങ്കളാഴ്ച 42 പേർക്കും ചൊവ്വാഴ്ച 41 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച എല്ലാവരെയും ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വാളാട് കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിലും മരണാനന്തര ചടങ്ങിലും പങ്കെടുത്തവർ എടവക, തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലുമുള്ളതായി കണ്ടെത്തിയിരുന്നു ഇതോടെ ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിനകം രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ 700 പേരെങ്കിലും ഉൾപ്പെട്ടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. നേരത്തെ തവിഞ്ഞാൽ പഞ്ചായത്തിൽ നിന്നും മാനന്തവാടി നഗരസഭയിലുള്ളവരും രണ്ട് ചടങ്ങളുകളിലും പങ്കെടുത്തതായി കണ്ടെത്തിയിരുന്നു.

ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന്(ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ല. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ് ഈ മേഖലയില്‍ അനുവദിക്കുകയെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

വയനാട്ടിൽ 43 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്‌. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 210 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

Wayanad
English summary
Wayanad: 51 Tests Coronavirus positive in Valad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X