Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിൽ ഭൂമികുലുക്കം? ഭൂമിക്കടിയില്‍ മുഴക്കമുണ്ടായതായി പ്രദേശവാസികൾ; റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

കൽപറ്റ: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞതായി റിപ്പോർട്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അമ്പലവയൽ പ്രാദേശിക ​ഗവേണകേന്ദ്രത്തിലെ കാലാവസ്ഥ വിഭാ​ഗം ഇത് സ്ഥിരീകരിച്ചതായി മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു.

പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പിണങ്ങോട്, കുറിച്യർമല അംബ എന്നിവിടങ്ങളിലും വിറയൽ അനുഭവപ്പെട്ടതായാണ് വിവരം. ജില്ലാ ​ദുരന്തനിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ഭൂമിക്കുലുക്കത്തിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്.

eartquake

നെന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ RARS പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴുക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായാണ് വിവരം.

വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സു​ഗന്ധ​ഗരി എന്ന പ്രദേശത്തും അച്ചൂരാൻ വില്ലേജ് ഉൾപ്പെടുന്ന സേട്ടു കുന്ന് എന്ന പ്രദേശത്തും വലിയ ശബ്ദവും മുഴുക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

രണ്ട് വില്ലേജ് ഓഫീസർമാരോടും സ്ഥലം സന്ദർശിച്ച് കൃത്യമായ വിവരം നൽകാൻ അറിയിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി വില്ലേജിൽ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ എന്നീ സ്ഥലങ്ങളിൽ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+