വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാനയുടെ കാല്‍ നേരെ വന്നതും ബോധം പോയി; കൃഷിയിടത്തില്‍ കാവലിരുന്ന വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത്

  • By News Desk
Google Oneindia Malayalam News

ബത്തേരി: വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിയിടത്തിന് കാവലിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാട്ടാന ആക്രമിച്ചു. ചീരാല്‍ ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി നിഖിലി(17)നാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിക്ക് വാരിയെല്ലിനും ഇടത് കയ്യുടെ തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ബത്തേരി വിനായക ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃഷിയിടത്തില്‍ കാട്ടാന കയറാതിരിക്കാന്‍ ഏറുമാടം കെട്ടി കാവലിരിക്കുന്നത് പതിവായിരുന്നു. എന്നാല്‍ പിതാവ് മണിക്ക് സുഖമില്ലാത്തതിനാലാണ് അയല്‍വാസിയായ സബിനൊപ്പം നിഖില്‍ കൃഷിയിടത്തില്‍ കാവലിരിക്കാന്‍ പോയത്.

elephant

Recommended Video

cmsvideo
Aashiq Abu's reply to BJP cyber attack regarding his new movie with Prithviraj Sukumaran

രാത്രിയില്‍ രണ്ട് തവണ കാട്ടാന കൃഷിയിടത്തില്‍ എത്തിയെങ്കിലും ഇവര്‍ അതിനെ തുരത്തുകയായിരുന്നു. പിന്നീട് ക്ഷീണം കാരണം രണ്ട് പേരും ഉണങ്ങിപോയി. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ കൃഷിയിടത്തിലെത്തിയ ഒറ്റയാന്‍ ഇവരുടെ ഷെഡ് വലിച്ചു കുലുക്കുകയായിരുന്നു. ഇരുവരും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നിഖില്‍ കൃഷിയിലിടത്തിലെ ചാലിലേക്ക് വീഴുകയായിരുന്നു. ആ സമയം ആനയുടെ കാല്‍ തന്റെ മേലേക്ക് വരുന്നതും ബോധം പോയെന്ന് നിഖില്‍ പറയുന്നു.

ഈ സമയം സബിന്‍ ഒച്ചവെച്ചതോടെ സബിന്റെ പിറകെ ഓടിയടുക്കുകയായിരുന്നു. അതിനിടെയാണ് ആനയുടെ കാല്‍ നിഖിലിന്‍രെ ദേഹത്ത് തട്ടിയത്. സബിന്‍ വീട്ടിലേക്കായിരുന്നു ഓടിയത്. പിറകെ വീടിന്റെ മുറ്റം വരെ ആനയും പിറകെ പിന്‍തുടര്‍ന്നെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നു.

കൃഷിയിടത്തില്‍ ബോധരഹിതനായി കിടന്ന നിഖിലിനെ പിന്നീട് വീട്ടുകാര്‍ ചേര്‍ന്ന് എടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാട്ടാന കൃഷിയിടത്തിലുണ്ടെന്നറിയിച്ചിട്ടും വനപാലകര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയിസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് കൊല്ലം സ്വദേശി; കേരളത്തില്‍ ആകെ മരണം 22 ആയി

ഉത്ര കൊലപാകത്തില്‍ ആദ്യശ്രമത്തില്‍ മനസ്താപമെന്ന് സൂരജ്; പക്ഷെ... വിദഗ്ധ സമിതി റിപ്പോര്‍ട്ട്ഉത്ര കൊലപാകത്തില്‍ ആദ്യശ്രമത്തില്‍ മനസ്താപമെന്ന് സൂരജ്; പക്ഷെ... വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Wayanad
English summary
Wayanad: An Elephant Attacked a Student in Bathery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X