വയനാട്ടില്‍ മൂന്നുസീറ്റും എല്‍ഡിഎഫിന്; മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ, ബത്തേരിയിൽ അട്ടിമറി വിജയം
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ മൂന്ന് സീറ്റുകളും എൽഡിഎഫിന് ലഭിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ. മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ഒആർ കേളുവിന് തന്നെയാണ് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ സർവേ സാധ്യത പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് നേതാവും മുൻ മന്ത്രി പികെ ജയലക്ഷ്മിയുമാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. എൻഡിഎയിൽ നിന്നാവട്ടെ മുകുന്ദൻ പള്ളിയറയാണ് മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1307 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്നിലാക്കി ഒആർ കേളു വിജിയച്ചത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഫ് ടിക്കറ്റിൽ മത്സരിച്ച് എംഎസ് വിശ്വനാഥന്റെ വിജയം സർവേ ഫലം ഉറപ്പിക്കുന്നുണ്ട്. യുഎഡിഎഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ ഐസി ബാലകൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എൻഡിഎ ടിക്കറ്റിൽ ബിജെപി സികെ ജാനുവിനെയും മത്സരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11198 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഐസി ബാലകൃഷ്ണൻ ഈ സീറ്റ് നിലനിർത്തിയത്.

കൽപ്പറ്റയിൽ വയനാട്ടുകാരൻ തന്നെയായ എംവി ശ്രേയാംസ്കുമാർ തന്നെ വിജയിക്കുമെന്നാണ് പ്രവചനം. യുഡിഎഫിൽ നിന്ന് ടി സിദ്ദിഖും എൻഡിഎയിൽ നിന്ന് ടിഎം സുബീഷുമാണ് മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സികെ ശശീന്ദ്രനെ 13083 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ചരിത്രവും കൽപ്പറ്റ മണ്ഡലത്തിനുണ്ട്.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications