വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ചുരം ബദല്‍റോഡിനായുള്ള മുറവിളി ശക്തം; സമരത്തിനൊരുങ്ങി സംഘടനകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടുകാര്‍ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയിലെത്താന്‍ വയനാട് ആശ്രയിക്കുന്ന പ്രധാനമാര്‍ഗം വയനാട് ചുരമാണ്. ഈ ചുരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഗതാഗതസ്തംഭനമുണ്ടായാല്‍ ജില്ലയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര ദുഷ്‌ക്കരമാവും.

wayanad

ഈ സാഹചര്യത്തിലാണ് ചുരം ബദല്‍റോഡ് എന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്. പ്രധാനമായും അഞ്ച് പാതകളാണ് ചുരം ബദല്‍ റോഡ് എന്ന ആശയവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുള്ളത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഥമ പരിഗണന നല്കി 10 കോടി രൂപാ മുടക്കിയാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡിന്റെ 70 ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇത് പുനരാരംഭിക്കണമെന്നതാണ് വയനാട്ടുകാരുടെ ആവശ്യം. റോഡിന്റെ 19.96 കിലോമീറ്റര്‍ പൂഴിത്തോട് ഭാഗത്തും 7.255 കിലോമീറ്റര്‍ ദൂരം പടിഞ്ഞാറത്തറയിലും ഇതിനകം തന്നെ പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിവരുന്ന 16.79 വനഭൂമിയാണ്.

കേന്ദ്രസര്‍ക്കാര്‍ തടസം നിന്നതോടെ ഈ റോഡ് പ്രവര്‍ത്തി മുടങ്ങുകയായിരുന്നു. റോഡിന് അനുമതി ലഭിച്ചാല്‍ മാനന്തവാടി ഭാഗത്തു നിന്നും പടിഞ്ഞാറത്തറ,വെള്ളമുണ്ട, തരിയോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇതുവഴി പോകാന്‍ സാധിക്കും. സാധാരണയെക്കാള്‍ ദൂരം കുറവുമാണ് ഈ പാത. മേപ്പാടി-ആനക്കാംപൊയില്‍ റോഡ്, ചിപ്ലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്, മേപ്പാടി-ചൂരല്‍മല-നിലമ്പൂര്‍ റോഡ്, തൊണ്ടര്‍നാട്-കുറ്റിച്ചിറ-കുഞ്ഞോംവിലങ്ങാട് റോഡ് എന്നീ റോഡുകളാണ് മറ്റുള്ളവ. പരിഗണനയിലുണ്ടെങ്കില്‍ പോലും ഈ നാല് റോഡുകളെ സംബന്ധിച്ചുള്ള നടപടികളെല്ലാം തന്നെ നിശ്ചലമാണ്. മറ്റൊരു കാര്യം ഈ റോഡുകളില്‍ ഭൂരിഭാഗവും വനത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ഈ റോഡുകള്‍ പ്രാവര്‍ത്തികമാകാത്തതിന്റെ പ്രധാനകാരണം. മാറിവരുന്ന സര്‍ക്കാരുകള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതിയില്ലായ്മ പ്രശ്‌നമാവുന്നു. ചുരം ബദല്‍പാത ആവശ്യവും കാലങ്ങളായി പ്രഖ്യാപനങ്ങളും ചര്‍ച്ചകളും മാത്രമായി അവശേഷിക്കുകയാണ്. ഇതിന് വേണ്ടി നിരവധി സമരങ്ങള്‍ നടന്നെങ്കിലും പാത യാഥാര്‍ഥ്യമാക്കാന്‍ ഇനിയും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. വന്‍ ദുരന്തം ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ ചുരം ബദല്‍ പാത സാക്ഷാത്കരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം, യൂത്ത്‌ലീഗ് തുടങ്ങിയ സംഘടനകള്‍ ഇതിനകം തന്നെ ചുരം ബദല്‍റോഡ് അടിയന്തരമായി നടപ്പില്‍വരുത്തണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. വീണ്ടും സമരത്തിനൊരുങ്ങാനും സംഘടനകള്‍ ലക്ഷ്യമിടുന്നു.

Wayanad
English summary
wayanad badalroad-preparing to protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X