വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴ; ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത

Google Oneindia Malayalam News

പടിഞ്ഞാറത്തറ: കനത്ത മഴയെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ആകെ 45 cm തുറന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 37.50 കുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്. ഡാമിന്റെ വൃഷ്ഠി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ റിസര്‍വോയറില്‍ ജലനിരപ്പ് കൂടുകയാണ്. ഈ സാഹചര്യത്തെ തുടര്‍ന്നു ഇന്ന് ( 21.09.2020 ) 2 മണി ,3 മണി 3.30 മണി എന്നീ സമയങ്ങളില്‍ 15 cm വീതം ഷട്ടര്‍ ഉയര്‍ത്തി.

dam

ആകെ 45 സെന്റീമീറ്റര്‍ കൂടി അധികമായി ഉയര്‍ത്തുന്നതാണ്. നിലവില്‍ സെക്കന്‍ഡില്‍ 37.5 കുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്, അതു സെക്കന്‍ഡില്‍ 75 കുബിക് മീറ്റര്‍ ആയി വര്‍ധിക്കും. പുഴകളില്‍ ജലനിരപ്പ് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും 60 cm കൂടി വര്‍ധിക്കുന്നതാണ്.

പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. അനാവശ്യമായി പുഴകളില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

അണക്കെട്ട് ഞായറാഴ്ച്ച വൈകിട്ട് മൂന്നിനായിരുന്നു ആദ്യമായി തുറന്നത്. 15 cm ആയിരുന്നു ഉയര്‍ത്തിയത്. പിന്നീട് വൈകിട്ട് 5-30 ന് വീണ്ടും ഉയര്‍ത്തിയിരുന്നു. ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ വാരാമ്പറ്റ പുഴയിലെ ജലനിരപ്പ് ക്രമീധീതമായി ഉയര്‍ന്നിരുന്നു. വാളുമുക്കി, പുതുശ്ശേരി എന്നിവിടങ്ങളില്‍ നെല്‍പ്പാടങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ഞായറാഴ്ച്ച അണക്കെട്ടിന്റെ അപ്പര്‍റൂള്‍ ലെവല്‍ 775 സെന്റീമീറ്റര്‍ വെള്ളം എത്തിയതോടെയായിരുന്നു അണക്കെട്ട് തുറക്കാനുള്ള തീരുമാനത്തിലെത്തിയത്.

ഞായറാഴ്ച്ച വയനാട്ടില്‍ റെഡ് അലേര്‍ട്ട് ആയിരുന്നു. ഇന്ന് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറെ തറ ഡാം സൈറ്റ് മേഖലയില്‍ ആയിരുന്നു വയനാട്ടില്‍ കഴിഞ്ഞ ഗിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 245 മില്ലിലിറ്റര്‍ മഴയാണ് പടിഞ്ഞാറെ തറ ഡാം സെറ്റ് മേഖലയില്‍ രേഖപ്പെടുത്തിയത്. പേരിയ മേഖലയില്‍ 202 മില്ലീ ലിറ്ററും ചൂരല്‍ മലയില്‍ 171 മില്ലീ ലിറ്ററും വാളാട് മേഖലയില്‍ 165 മില്ലീ ലിറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.

Recommended Video

cmsvideo
കണ്ണീരായി മഴ, വെള്ളകെട്ടില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍

ശക്തമായ മഴയുള്ള സാഹചര്യത്തില്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള ഗതാഗതം പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാ ണെന്നും അറിയിച്ചു.

കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

Wayanad
English summary
wayanad Banasura Sagar Dam shutter opened following heavy rains
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X