India
 • search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതൃപ്തി,പ്രതിഷേധം,പൊട്ടിത്തെറി; പുനസംഘടനയിൽ വയനാട് ബിജെപിയിൽ കൂട്ടരാജി

Google Oneindia Malayalam News

വയനാട്: ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പുനസംഘടനയെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച് വയനാട്ടിലെ നേതാക്കൾ. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവച്ചത്. ബത്തേരി നിയോജക മണ്ഡലം കമ്മറ്റി രാജിവെച്ചതിന് പിന്നാലെ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിതാ വൽസനും ഒൻപത് ജില്ലാ ഭാരവാഹികളും രാജിവെച്ചു. പുതിയ ജില്ലാ പ്രസിഡൻ്റായി കെ പി മധുവിനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പാർട്ടിയുടെ വയനാട്ടിലെ പുതിയ ജില്ലാ അധ്യക്ഷനെയും, സംസ്ഥാന സമിതിയെയും ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തതെന്ന് രാജിവെച്ചവർ ആരോപിച്ചു.

1

രണ്ടു ദിവസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പുനസംഘടിപ്പിച്ചപ്പോൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയില്ലെന്നാണ് വയനാട്ടിലെ പാർട്ടിയുടെ നേതാക്കൾ പറയുന്നത്. നേതൃത്വം ഏകപക്ഷീയമായെടുത്ത തീരുമാനങ്ങളിൽ കൃഷ്ണദാസ് വിഭാഗത്തിനും അതൃപ്തിയുണ്ട്. പാർട്ടി കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള നടപടിക്രമങ്ങളാണ് ബിജെപിയിൽ നടക്കുന്നതെന്നാണ് ആരോപണം ഉയർത്തുന്നവരുടെ പ്രധാന വാദം. മാത്രമല്ല, സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രൻ മാറുമെന്നുള്ള അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് സുരേന്ദ്രൻ തന്നെയാണ് പുനസംഘടനാ പട്ടിക പുറത്തിറക്കിയത്.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

എന്നാൽ, സംസ്ഥാന നേതൃത്വത്തിൻ്റെ നടപടികളിൽ പ്രതിഷേധിച്ച് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി മദന്‍ലാല്‍ ഉള്‍പ്പടെ പതിമൂന്നംഗ മണ്ഡലം കമ്മിറ്റി ഇന്ന് രാവിലെ ആദ്യം രാജിവച്ചത്. അതിന് പിന്നാലെയാണ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ലളിതാ വൽസനും ഒൻപത് ജില്ലാ ഭാരവാഹികളും രാജിവെച്ചു. പുതിയ ജില്ലാ പ്രസിഡൻ്റായി കെ പി മധുവിനെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. കോഴക്കേസിൽ സുരേന്ദ്രനൊപ്പം നില്‍ക്കാത്ത പേരില്‍ സജി ശങ്കറിനെ വയനാട് ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയതോടെയാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. പാർട്ടി സംസ്ഥാന സമിതിയെയും പുതിയ ജില്ലാ അധ്യക്ഷനെയും നിയമിച്ചത് ഏകപക്ഷീയമെന്നാണ് ആരോപണം നടത്തുന്നവർ ആവർത്തിച്ച് ആരോപിക്കുന്നത്.

അഞ്ചിൽ നാലിടത്തും ബിജെപി തന്നെ; ലക്ഷ്യം അഞ്ചാമിടവും... വമ്പൻ പദ്ധതികൾ, പക്ഷേ എളുപ്പമല്ലഅഞ്ചിൽ നാലിടത്തും ബിജെപി തന്നെ; ലക്ഷ്യം അഞ്ചാമിടവും... വമ്പൻ പദ്ധതികൾ, പക്ഷേ എളുപ്പമല്ല

3

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ വലിയ തിരിച്ചടി നേരിട്ടപ്പോള്‍ ചിലരെ മാത്രം തിരഞ്ഞ് പിടിച്ച് മാറ്റിയെന്ന് ഒരു വിഭാഗം ആക്ഷേപമുയര്‍ന്നിരുന്നു. തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം സംബന്ധിച്ച നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടന്നാണ് പ്രധാന ആരോപണം. പുനഃസംഘടനയോടെ ബിജെപിയില്‍ കെ സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗം ശക്തരായെന്നാണ് വിലയിരുത്തല്‍.

4

അതിനിടെ, കൊല്ലത്ത് ഒരു മുൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചില മുതിർന്ന നേതാക്കൾ പാർട്ടിവിടാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ പ്രമുഖരായ രണ്ട് ന്യൂനപക്ഷനേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. കഴിഞ്ഞദിവസം ജില്ലാ പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുൻകാല നേതാക്കളെയും ഇവർ ബന്ധപ്പെടുന്നതായാണ് വിവരം.

5

കേരളമാകെ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ മോശം പ്രകടനമുണ്ടായപ്പോൾ അഞ്ചുജില്ലകളിൽ മാത്രം പ്രസിഡന്റുമാരെ മാറ്റിയതാണ് പ്രാദേശികതലങ്ങളിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിർപ്പുണ്ടാകാൻ കാരണം. നാലു മണ്ഡലങ്ങളിൽ പാർട്ടി നാലാമതായിപ്പോയ എറണാകുളത്തും വൻതോതിൽ വോട്ടുചോർച്ചയുണ്ടായ ചില ജില്ലകളിലും പ്രസിഡന്റുമാരെ നിലനിർത്തിയതും ചർച്ചയാകുന്നുണ്ട്.

ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍!! വരുണ്‍ ഗാന്ധിയും അമ്മയും പുറത്ത്, ബിജെപിയില്‍ ശുദ്ധികലശംശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍!! വരുണ്‍ ഗാന്ധിയും അമ്മയും പുറത്ത്, ബിജെപിയില്‍ ശുദ്ധികലശം

6

അതേസമയം, ബിജെപിയിൽ വീണ്ടും പുതിയ വിവാദത്തിന് തുടക്കമായിരിക്കുകയാണ്. ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ശോഭ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഒഴിവാക്കിയതിലാണ് നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നത്. ദേശീയ നിർവാഹക സമിതിയിൽ നിന്ന് ഒ രാജഗോപാലിനെ പ്രായാധിക്യം കാരണമാണ് ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ, ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതിൽ പ്രത്യേകിച്ച് കാരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിൻ്റെ പുതിയ തീരുമാനത്തിൽ നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെങ്കിലും പരസ്യ പ്രതികരണം നടത്താൻ ആരും തയ്യാറായിട്ടില്ല. മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി.

cmsvideo
  Minister V Sivankutty talked to UKG student Tanha Fathima on video call, Video goes viral
  7

  കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് പുതിയ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 80 അംഗങ്ങളാണ് നിര്‍വാഹക സമിതിയിലുള്ളത്. 50 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പി.കെ കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി. ദേശീയ വക്താവായ ടോം വടക്കന്‍ ദേശീയ നിര്‍വാഹക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി മാറ്റിയിട്ടുണ്ട്.

  Wayanad
  English summary
  Leaders of Wayanad are preparing to resign from the party following the reorganization of the BJP state committee.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X