'പ്രിയങ്കാ ഗാന്ധി ജയിക്കുന്ന സാഹചര്യം വന്നാൽ തോൽക്കാൻ പോകുന്നത് വയനാട്ടിലെ ജനങ്ങൾ': അനിൽ ആന്റണി
കല്പറ്റ: പ്രിയങ്കാ ഗാന്ധി വയനാട്ടിൽ ജയിക്കുന്ന സാഹചര്യം വന്നാൽ തോൽക്കുന്നത് വയനാട്ടിലെ ജനങ്ങളാണെന്ന് ബി ജെ പി നേതാവ് അനിൽ ആന്റണി. 2019 ൽ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് സേഫ് സീറ്റ് തേടി വയനാട് എത്തിയതെന്നും അഞ്ച് വർഷം രാഹുൽ വയനാട് മണ്ഡലത്തിൽ വന്നത് കുറവാണെന്നും അനിൽ പറഞ്ഞു.
ബി ജെ പിയെ സംബന്ധിച്ചടത്തോളം തീർച്ചയായും വരുന്ന എല്ലാ തിരഞ്ഞെടുപ്പും ബി ജെ പിക്ക് പ്രതീക്ഷയുള്ളത് തന്നെയാണ്. കേരളത്തിൽ മൂന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. വയനാട് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് എന്റെ പ്രചാരണം ഇവിടെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് അനാവശ്യമാണ്. 2024 ലെ ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രീ നരേന്ദ്ര മോദിജി നയിക്കുന്ന ദേശീയ ജനാധിപത്യ മുന്നണി ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ മൂന്നാം തവണ ഒരു പ്രധാനമന്ത്രി തിരിച്ചുവരുന്ന സന്ദർഭം ഉണ്ടായി.

ആ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നാല് സംസ്ഥാന തിരഞ്ഞെടുപ്പിൽ എൻ ഡി എ തന്നെയാണ്. പിന്നീട് നടന്ന ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചു. അതിന് കാരണം കഴിഞ്ഞ പത്ത് വർഷം എൻ ഡി എ സർക്കാർ ചെയ്ത നല്ല പ്രവർത്തികൾ, അതോടൊപ്പം ഇന്ത്യയിലെ ജനങ്ങൾക്ക് മോദി സർക്കാരിനോടുള്ള പ്രതീക്ഷയുമാണ്.
അങ്ങനെയുള്ള സാഹചര്യത്തിൽ വയനാടിന്റെ കാര്യം നോക്കുകയാണെങ്കിൽ 2019 ൽ രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് സേഫ് സീറ്റ് തേടി വയനാട് എത്തിയത്. 5 വർഷം എം പിയായിരുന്നു. അഞ്ച് വർഷം എം പിയായപ്പോൾ വയനാട്ടിലെ നാട്ടുകാർ തന്നെ പറയുന്നത് കാട്ടുമൃഗങ്ങൾ വയനാട്ടിൽ വരുന്നതിനെക്കാൾ കുറവാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ വന്നത് എന്നാണ്.
ഈ പോയ സാഹചര്യവും ജനങ്ങളെ കബളിപ്പിച്ച് കൊണ്ടാണ്. അദ്ദേഹം ഇവിടെ 2024 ലെ തിരഞ്ഞെടുപ്പിൽ നിന്നു. വോട്ടെടുപ്പ് നടക്കുന്നതിന്റെ അവസാന ദിവസം വരെ മറ്റൊരു മണ്ഡലത്തിൽ നിൽക്കുന്നത് ജനങ്ങളെ അറിയിച്ചില്ല. ഇവിടെ വോട്ടടുപ്പ് നടന്നപ്പോൾ റായ്ബലേറിയിൽ പോയി മത്സരിച്ചു വിജയച്ചു. കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കുടുംബാധിപത്യ പാർട്ടിയായത് കൊണ്ട് തന്നെ സ്വാഭാവികമായി പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയായി വന്നു.
രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ച് വർഷം പ്രവൃത്തിച്ചത് പോലെ പ്രവർത്തിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്. അതായത് ഇവിടെ പ്രവർത്തനമൊന്നും നടക്കാൻ പോകുന്നില്ല, അനിൽ ആന്റണി പറഞ്ഞു. പ്രിയങ്കാ ഗാന്ധി ജയിക്കുന്ന സാഹചര്യം വന്നാൽ ഇവിടെ തോൽക്കാൻ പോകുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications