എന്താണ് ജിയോഫെൻസിംഗ്? ക്വാറന്റൈൻ ലംഘിച്ച് കറങ്ങിയ യുവാക്കൾക്ക് കിടിലൻ പണി, സംഭവം വയനാട്ടിൽ!!
സുൽത്താൻബത്തേരി: കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതിനിടെ വെല്ലുവിളിയുയർത്തി ക്വാറന്റൈൻ ലംഘനം പതിവാകുന്നു. വിദേശരാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുടുതൽ പേർ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ അധികൃതരുടെ ഉത്തരവാദിത്തങ്ങളും ദിനംപ്രതി വർധിച്ച് വരികയാണ്. കണ്ണുതെറ്റിയാൽ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങുന്നവരാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി. വയനാട്ടിൽ അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ ഇത്തരത്തിലുള്ള നിരവധി കേസുളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ മാത്രം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ചീരാൽ സ്വദേശി ദിനേശ്(28), ചെറുമാട് സ്വദേശി മരവടവിൽ ജിത്യാ മുകുന്ദ് (28), മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടിൽ നിപു (27), കുടുക്കി സ്വദേശി നമ്പ്യാർവീട്ടിൽ എ അക്ഷയ്(21) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സൈബർ സെല്ലിന്റെ ജിയോഫെൻസിംഗ് സംവിധാനം വഴിയാണ് യുവാക്കൾ ഹോം ക്വാറന്റൈൻ ലംഘിച്ചതായി അധികൃതർ കണ്ടെത്തിയത്.

ജില്ലയിൽ 18 പേരാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞുവരുന്നത്. വയനാട് സ്വദേശികളായ രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 16 പേർ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിഞ്ഞുവരുന്ന്. പുതുതായി 189 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ ജില്ലയിൽ 3691 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. അതേ സമയം 209 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 50 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 48 പേര്‍. സമ്പര്‍ക്കം മൂലം പത്ത് പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര 25, തമിഴ്നാട് 10, കര്‍ണാടക 3, ഉത്തര്‍പ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്നുവീതം, ദില്ലി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications