വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ സിവില്‍ സര്‍വീസ്‌ അക്കാദമി ഉപകേന്ദ്രം; ഉദ്‌ഘാടനം ഫെബ്രുവരി 7ന്‌

Google Oneindia Malayalam News

കല്‍പ്പറ്റ:കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുട ഉപകേന്ദ്രം കല്‍പറ്റ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിക്കുന്നു. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ഏഴിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വയനാട് ജില്ലയ്ക്ക് മുതല്‍ കൂട്ടാവുന്ന സിവില്‍ സര്‍വ്വീസ് ഉപകേന്ദ്രം സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉപകേന്ദ്രം അനുവദിച്ചത്. ആദിവാസി ജനവിഭാഗങ്ങളും തോട്ടം തൊഴിലാളികളും ചെറുകിട കര്‍ഷകരും ധാരാളമുള്ള ജില്ലയില്‍ അവരുടെ കുട്ടികള്‍ക്ക് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇത് സഹായകമാകുമെന്ന് എം.എല്‍.എ പറഞ്ഞു.

pinarayi

Recommended Video

cmsvideo
കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി | Oneindia Malayalam

ത്രിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്സിന്റെ ഒന്നാംവര്‍ഷ പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെയാണ് (ഓഫ് ലൈന്‍ ആന്റ് ഓണ്‍ലൈന്‍) ക്ലാസ്സുകള്‍. 10,000 രൂപ ഫീസും 1,800 രൂപ ജി.എസ്.ടിയും 2,000 രൂപ കോഷന്‍ ഡിപ്പോസിറ്റും, 100 രൂപ സെസ്സും ഉള്‍പ്പെടെ 13,900 രൂപയാണ് ആദ്യ വര്‍ഷത്തെ കോഴ്സ് ഫീസ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 0471-2313065, 2311654, 8281098863, 8281098861, 8281098862 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Wayanad
English summary
wayanad civil service academy inauguration will held in February 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X