വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; ജില്ലാപ്രസിഡന്റിനെ പുറത്താക്കിയെന്ന് നേതാക്കള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. ജോസ് കെ മാണി വിഭാഗവും, പി ജെ ജോസഫ് വിഭാഗവും തമ്മില്‍ സംസ്ഥാനതലത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് വയനാട് ജില്ലാകമ്മിറ്റിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ കലഹം ശക്തമായത്. ബുധനാഴ്ച വയനാട് പ്രസ്സ് ക്ലബ്ബില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് പിളര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

പ്രവാസിയുടെ ആത്മഹത്യ: 'നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?', വൈറല്‍ കുറിപ്പ്പ്രവാസിയുടെ ആത്മഹത്യ: 'നിങ്ങളീ പാപമൊക്കെ എവിടെ കൊണ്ടു പോയാണ് കഴുകിക്കളയുക?', വൈറല്‍ കുറിപ്പ്

നിലവിലെ പ്രസിഡന്റ് കെ ജെ ദേവസ്യയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ജില്ലാകമ്മിറ്റിയുടെ തീരുമാനം പറയാനായിരുന്നു ഒരു വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. നിലവില്‍ കേരളാ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ പൂര്‍ണപിന്തുണ പി ജെ ജോസഫിനാണെന്നും നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) ജില്ലാകമ്മിറ്റിയോഗത്തിലാണ് കെ ജെ ദേവസ്യയെ പുറത്താക്കാന്‍ തീരുമാനിച്ചത്.

kjdevasya-15

ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ആകെയുള്ള 45 അംഗങ്ങളില്‍ 29 ജില്ലാകമ്മിറ്റിയംഗങ്ങളും പങ്കെടുത്തുവെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോള്‍ യു.ഡി. എഫുമായി സഹകരിക്കാത്ത നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചത്. കൂടാതെ പാര്‍ട്ടി കമ്മിറ്റികള്‍ വിളിച്ചു കൂട്ടാതെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്ത സാഹ ചര്യത്തിലാണ് പാര്‍ട്ടി ഭൂരിപക്ഷ യോഗത്തില്‍ കെ ജെ ദേവസ്യയെ പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്തത്. കെ ജെ ദേവസ്യക്ക് പകരം ജില്ലാ വൈസ് പ്രസിഡന്റ് കുട്ടപ്പന്‍ നെടുമ്പാലയെ പ്രസിഡന്റിന്റെ ചുമതല നല്‍കിയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് കളപ്പുര, അഷ്റഫ് പൂക്കയില്‍ (ജില്ലാ സെക്രട്ടറിമാര്‍) വി.ജോണ്‍ ജോര്‍ജ് (സംസ്ഥാന കമ്മിറ്റി അംഗം) എന്നീ നേതാക്കളാണ് പങ്കെടുത്തത്.

എന്നാല്‍ തൊട്ടുപിന്നാലെ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ പി ജെ ജോസഫിന് പോലും സാധിക്കില്ലെന്ന നിലപാടുമായി കെ ജെ ദേവസ്യ പത്രസമ്മേളനത്തിനെത്തി. ജില്ലയിലെ ഭൂരിഭാഗം നേതാക്കളും പോഷകസംഘടനകളും ജോസ് കെ മാണിക്കൊപ്പം നില്‍ക്കുകയാണെന്നും ദേവസ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 49 അംഗ കമ്മിറ്റിയിലെ വെറും അഞ്ച് പേര്‍ മാത്രമാണ് മറുപക്ഷത്ത് നില്‍ക്കുന്നതെന്നും ദേവസ്യ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടില്‍ ജോസഫ് ഗ്രൂപ്പിന് ആളൊന്നുമില്ലെന്നും, അങ്ങനെ പറഞ്ഞ് നടക്കുന്നവര്‍ പോലും രാഷ്ട്രീയരംഗത്ത് സജീവമല്ലാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ 29 പേര്‍ പിന്തുണച്ചുവെന്ന് പറയുന്നതില്‍ കാര്യമില്ല. എവിടെയെങ്കിലും യോഗം ചേര്‍ന്ന് പുറത്താക്കിയെന്ന് പറഞ്ഞാന്‍ അതില്‍ യാതൊരു സാങ്കല്‍പ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Wayanad
English summary
Wayanad: clash in Kerala Congress M, District president removes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X