വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രധാനമന്ത്രി പുരസ്‌കാര ചുരുക്ക പട്ടികയില്‍ വയനാട് കളക്ടറും

Google Oneindia Malayalam News

വയനാട്: പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി രാജ്യത്തെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടികയില്‍ വയനാട് ജില്ലാ കളക്ടര്‍ ഡോ: അദീല അബ്ദുള്ളയും. 12 കളട്കര്‍മാരെ ഉള്‍പ്പെടുത്തികൊണ്ടാണ് ചുരുക്കപട്ടിക തയ്യാറാക്കിയിരിക്കുന്നത്. 5 പേരാണ് ദക്ഷിണേന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചത്.

കര്‍ണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ഗണനാ മേഖലയില്‍ സമഗ്ര വികസന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

wayanad

Recommended Video

cmsvideo
Widespread COVID-19 Vaccinations Not Expected Until Mid-2021, Says WHO | Oneindia Malayalam

സെപ്തംബര്‍ 1 നാണ് ഇതിന്റെ മൂല്യനിര്‍ണ്ണയം നടത്തണം. പ്രവര്‍ത്തനനേട്ടങ്ങളെ അടിസ്ഥാനമാക്കി അതത് ജില്ലാ കളക്ടര്‍മാര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പവര്‍പോയിന്റെ് പ്രസന്റേഷനും നടത്തണം.

Inclusive Development through credit flow to the priority sector എന്ന വിഭാഗത്തിലാണ് വയനാട് പരിഗണിക്കപ്പെട്ടിട്ടുള്ളത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെ കാര്‍ഷിക രംഗത്തും മറ്റ് മുന്‍ഗണനാ മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തനമാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാന്‍ സഹായകമായത്. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് അദീല അബ്ദുള്ള. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2019 നവംബറിലാണ് അദീല വയനാട് ജില്ലാ കളക്ടറായി ചുമതയേല്‍ക്കുന്നത്.

അങ്ങനെയൊരു ലേഖനം എഴുതിയിട്ടേയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; തെളിവടക്കം പുറത്തുവിട്ട് രാജേഷ്അങ്ങനെയൊരു ലേഖനം എഴുതിയിട്ടേയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; തെളിവടക്കം പുറത്തുവിട്ട് രാജേഷ്

'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു'കൈവിട്ട കളി'യുമായി സൗദി അറേബ്യ; ലക്ഷ്യം ഇന്ത്യയും ചൈനയും... എണ്ണവില കുത്തനെ കുറച്ചു

സമ്പദ് ഘടന തകര്‍ന്നപ്പോള്‍ ഇത് വേണോ? എസ്ബിഐയുടെ വിആര്‍എസ്സിനെ പൊളിച്ചടുക്കി ചിദംബരം!!സമ്പദ് ഘടന തകര്‍ന്നപ്പോള്‍ ഇത് വേണോ? എസ്ബിഐയുടെ വിആര്‍എസ്സിനെ പൊളിച്ചടുക്കി ചിദംബരം!!

Wayanad
English summary
Wayanad Collector shortlisted for the Prime Minister's Award for Best IAS Officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X