വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുടര്‍ച്ചയായി പള്ളികളില്‍ നേര്‍ച്ചപെട്ടി പൊളിക്കുന്നു; അടിവസ്ത്രം ധരിച്ച മോഷ്ടാവ് സിസിടിവിയില്‍

  • By News Desk
Google Oneindia Malayalam News

വയനാട്: വയനാട്ടില്‍ മോഷണം പതിവാവുന്നു. ഇന്നലെ നടവയല്‍ മേഖലയില്‍ രാത്രിയില്‍ മോഷണം നടന്നു. നടവയല്‍ സ്‌ക്കൂള്‍ കവലയില്‍ ജുമാ മസ്ജിദ്, സമീപത്തെ നാസര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

ജുമാമസ്ജിദിന് മുന്നിലെ നേര്‍ച്ച പെട്ടി തകര്‍ത്തു. അതേ സമയം കടയുടെ പൂട്ട് പൊളിച്ചാണ് ഇവിടെ മോഷണം നടത്തിയത്. രണ്ടിടങ്ങളില്‍ നിന്നുമായി 50000 രൂപയോളം നഷ്ടമുണ്ടായി.

robbery

രണ്ട് ദിവസം മുമ്പ് നടവയലിലെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരം അടക്കം മോഷണം പോയിരുന്നു. മൂന്ന് ദിവസം മുന്‍പ് പനമരത്തും മോഷണം നടന്നിരുന്നു. പനമരം വലിയ പാലത്തിന് സമീപത്തെ നിത്യലസഹായമാതാ പള്ളിയിലും പള്ളി മുറിയിലും മോഷണം നടന്നിരുന്നു. ഇതിനും രണ്ട് ദിവസം മുന്‍പ് ടൗണിലെ സെന്റ് ജൂഡ് പള്ളിയിലെ നേര്‍ച്ചപെട്ടി പൊളിച്ച് മോഷണം നടത്തിയിരുന്നു.

അടിവസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നയാളുടെ ദൃശ്യങ്ങള്‍ പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

തുടര്‍ച്ചയായുള്ള മോഷണം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മോഷ്ടാവിനെ പിടിക്കാന്‍ പൊലീസിന്റെ ഊര്‍ജിത ശ്രമം തുടരുന്നുണ്ട്. വൈകാതെ മോഷ്ടാവ് പിടിയിലാവുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ വീണ്ടും ആശങ്ക, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് ബാധ, 10 പേര്‍ക്ക് രോഗമുക്തികേരളത്തില്‍ വീണ്ടും ആശങ്ക, സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് ബാധ, 10 പേര്‍ക്ക് രോഗമുക്തി

കൂടുതല്‍ തെളിവുകള്‍;പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്‍ഖന്‍കൂടുതല്‍ തെളിവുകള്‍;പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള കരിമൂര്‍ഖന്‍

പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍പ്രിയങ്ക ടോപ് ഗിയറില്‍ മുന്നോട്ട്, യോഗിക്ക് പൂട്ടിടും, ഒരൊറ്റ ചോദ്യം, ചര്‍ച്ചയാക്കും, ഗെയിം ചേഞ്ചര്‍

Wayanad
English summary
Wayanad: Continuously Theft In church at Nadavayal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X