വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളാടില്‍ കുറയാതെ കോവിഡ്... കേസുകള്‍ കുതിക്കുന്നു, ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ഫലങ്ങള്‍!!

Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കടുത്ത ആശങ്കയാണ് ജില്ലയിലുള്ളത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. നാട്ടുകാര്‍ ആകെ ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 150 പേരില്‍ അധികമാണ് ഇതുവരെ കോവിഡ് പോസിറ്റീവായിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളാണ് ഇവിടെ ആരോഗ്യ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

1

കഴിഞ്ഞ ദിവസം 364 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ 51 പേരുടെ ഫലം പോസിറ്റീവായിരുന്നു. ഇക്കാര്യം വരും ദിവസങ്ങളില്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ഞായറാഴ്ച്ച ഇവിടെ എട്ട് പേര്‍ക്കും പിന്നീടുള്ള ദിവസങ്ങളില്‍ 42, 41 എന്നിങ്ങനെയായിരുന്നു കണക്ക്. വാളാട് മേഖലയില്‍ നിന്ന് 647 പേരുടെ സ്രവം പരിശോധിച്ച് കഴിഞ്ഞു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയവര്‍ ഉള്‍പ്പെടെ രോഗം ബാധിച്ചവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യവകുപ്പ് വാളാട് തന്നെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആളുകളെ സ്രവം പരിശോധിക്കുന്നുണ്ട്. കൂടംകുന്നില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ ക്യാമ്പും നടത്തിയിരുന്നു. കൂടുതല്‍ പേര്‍ എത്തിയതോടെയാണ് വാളാട് ടൗണ്‍, ചേരിയമൂല എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്. തവിഞ്ഞാല്‍ പഞ്ചായത്തിന് പുറമേ മാനന്തവാടി നഗരസഭയില്‍ ഉള്ളവരും എടവക, തൊണ്ടര്‍നാട്, വെള്ളമുണ്ട് പഞ്ചായത്തിലുള്ളവരും വാളാട് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

അതേസമയം വാളാടുള്ള ചടങ്ങുകളില്‍ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗികളുടെ സമ്പര്‍ക്ക പട്ടികയില്‍ ചുരുങ്ങിയത് 700 പേരെങ്കിലും ഉള്ളതായിട്ടാണ് ആരോഗ്യവകുപ്പ് പറയുന്നത്. വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് സഹായം. രോഗ വ്യാപനം പരമാവധി തടയാനാണ് പഞ്ചായത്ത് അധികൃതരുടെ ശ്രമം.

Wayanad
English summary
wayanad: covid cases increases in valad, health workers on alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X