Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിച്ചുയർന്ന് രോഗികളുടെ എണ്ണം; വയനാട് ജില്ലയില്‍ 812 പേര്‍ക്കുകൂടി കോവിഡ്

കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

വയനാട് ജില്ലയില്‍ ഇന്ന് 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍ 59, മാനന്തവാടി, പുല്‍പ്പള്ളി 52 വീതം, വെള്ളമുണ്ട 50, നെന്മേനി 48, അമ്പലവയല്‍, മുട്ടില്‍ 42 വീതം, കല്‍പ്പറ്റ 36, പൊഴുതന 35, മീനങ്ങാടി 33, വൈത്തിരി 31, പൂതാടി 24, പനമരം 22, എടവക, തിരുനെല്ലി 20 വീതം, നൂല്‍പ്പുഴ 19, തൊണ്ടര്‍നാട് 14, തരിയോട് 12, മുള്ളന്‍കൊല്ലി 11, കണിയാമ്പറ്റ 9, പടിഞ്ഞാറത്തറ 8, കോട്ടത്തറ 6, മൂപ്പൈനാട് 5, വെങ്ങപ്പള്ളി സ്വദേശികളായ 4 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

covid 19

ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് കോട്ടത്തറ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഒരാള്‍ വീതം, ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

219 പേര്‍ക്ക് രോഗമുക്തി

ബത്തേരി 6, മാനന്തവാടി 5, പുല്‍പ്പള്ളി, അമ്പലവയല്‍, തിരുനെല്ലി, മുട്ടില്‍ 3 വീതം, നെന്മേനി, പനമരം, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി 2 വീതം, വൈത്തിരി, മേപ്പാടി, തരിയോട്, തവിഞ്ഞാല്‍, പൊഴുതന സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 179 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1508 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1508 പേരാണ് . 594 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13349 പേര്‍, ഇന്ന് പുതുതായി 106 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4918 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 356753 സാമ്പിളുകളില്‍ 351524 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 316650 നെഗറ്റീവും 34874 പോസിറ്റീവുമാണ്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

വയനാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഇവയാണ്. പനമരം (30.79), കോട്ടത്തറ (21.94), കണിയാമ്പറ്റ (20.87), മുള്ളന്‍കൊല്ലി (20.36), തൊണ്ടര്‍നാട്, തിരുനെല്ലി (17.86), പൂതാടി (17.66). കഴിഞ്ഞ ഏഴു ദിവസത്തിനിടെ മേപ്പാടിയില്‍ 401 ഉം അമ്പലവയലില്‍ 323 ഉം നെന്മേനിയില്‍ 311 ഉം വെള്ളമുണ്ടയില്‍ 211 ഉം പനമരത്ത് 195 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

പോസിറ്റീവായ വ്യക്തി അടുത്ത ടെസ്റ്റ് ചെയ്യേണ്ടത് 10 ദിവസത്തിനു ശേഷം

കോവിഡ് സ്ഥിരീകരിച്ച വ്യക്തി അടുത്ത ലാബ് പരിശോധന നടത്തേണ്ടത് 10 ദിവസം കഴിഞ്ഞ് മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരിക്കല്‍ കോവിഡ് പോസിറ്റീവായ വ്യക്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സ്ഥലങ്ങളില്‍ പോയി ടെസ്റ്റ് ചെയ്യുകയും അതില്‍ പല തരത്തിലുള്ള റിസള്‍ട്ടുകളുമായി വരികയും ചെയ്യുന്ന സാഹചര്യമുണ്ട്. ഒരു പോസിറ്റീവ് റിസള്‍ട്ട് എങ്കിലും ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പ് ആ വ്യക്തിയെ പോസിറ്റീവായാണ് പരിഗണിക്കുന്നത്. അതിനാല്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയ ശേഷം പൊതുജങ്ങള്‍ 10 ദിവസം കഴിഞ്ഞു മാത്രം അടുത്ത ടെസ്റ്റ് ചെയ്താല്‍ മതി.

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+